റൂവി അൽ ഹിക്മ മദ്റസ പ്രവേശനോദ്ഘാടനം 15ന്
text_fieldsമസ്കത്ത്: ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ റൂവി യൂനിറ്റ് നേതൃത്വത്തിൽ പ്രവർത്തിക്കുന്ന റൂവി അൽ ഹിക്മ മദ്റസ പ്രവേശനോദ്ഘാടനം 15ന് വൈകീട്ട് 6.30ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ബുഖാരി മസ്ജിദ് ഇമാം ശൈഖ് മുഹമ്മദ് ജമാൽ ശംസുദ്ദീൻ ഉദ്ഘാടനം നിർവഹിക്കും.വിസ്ഡം എജുക്കേഷൻ ബോർഡിന്റെ പൊതുപരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്കുള്ള സമ്മാനദാനം ഒമാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷഫീർ നിർവഹിക്കും.
ഖുർആൻ, ഹദീസ്, അഖീദ, ഫിഖ്ഹ്, ഇസ്ലാമിക ചരിത്രം, സ്വഭാവം തുടങ്ങിയ വിഷയങ്ങളിൽ മികച്ച അധ്യാപകരുടെ സേവനമാണ് ഒരുക്കിയിരിക്കുന്നത്.സ്കൂൾ പഠനത്തെ ബാധിക്കാത്ത രീതിയിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. അഡ്മിഷൻ സംബന്ധിച്ചുള്ള വിവരങ്ങൾക്ക് 96069298, 94885818, 7955 0516ൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

