റൂവി മലയാളി അസോസിയേഷൻ പായസ–കളറിങ് മത്സരം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: റൂവി മലയാളി അസോസിയേഷനും (ആർ.എം.എ) നെസ്റ്റോ ഹൈപ്പർമാർക്കറ്റ് വാദി കബീറും സംയുക്തമായി ഓണാഘോഷം സംഘടിപ്പിച്ചു. വനിതകൾക്കായി പായസ മത്സരവും കുട്ടികൾക്കായി കളറിങ് മത്സരവും നടന്നു. പായസ മത്സരത്തിൽ ആബിദ ബഷീർ ‘പായസ റാണി 2026’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ദീപ അഖിൽ ഫസ്റ്റ് റണ്ണറപ്പും ബിൻസി സിജോ സെക്കൻഡ് റണ്ണറപ്പുമായി.
കളറിങ് മത്സരത്തിൽ ഫെർണാണ്ടസ് ഇവാൻ റെനിഷ് ഒന്നാം സ്ഥാനവും പ്രൈസ് സിബി രണ്ടാം സ്ഥാനവും അവന്തിക മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് വിവിധ സമ്മാനങ്ങളും പുരസ്കാരങ്ങളും വിതരണം ചെയ്തു. പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികളെയും സംഘാടകർ അഭിനന്ദിച്ചു.
നെസ്റ്റോ വാദി കബീർ ജനറൽ മാനേജർ താഹ, മാർക്കറ്റിങ് ഹെഡ് മുജീബ്, റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ജയശങ്കർ, സുജിത് സുഗുണൻ, സുജിത് പത്മകുമാർ, ഷാജഹാൻ, നീതു ജിതിൻ, ലക്ഷ്മി വിജേഷ്, ബിൻസി സിജോ, ആഷ്ന എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

