റൂവി സെന്റ് മേരീസ് ദേവാലയത്തിെന്റ താൽക്കാലിക കൂദാശ ഇന്നു നടക്കും
text_fieldsറൂവി സെന്റ്മേരീസ് യാക്കോബായ സുറിയാനി
ഓർത്തഡോക്സ് ദേവാലയം
മസ്കത്ത്: റൂവി സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിന്റെ താൽകാലിക കൂദാശ വ്യാഴാഴ്ച വൈകീട്ടു നടക്കും. രാത്രി 7.45നു ഇടവക മെത്രാപ്പോലീത്ത സക്കറിയാസ് മാർ പിലാക്സിനോസ് തിരുമേനിക്കും വൈദികർക്കും സ്വീകരണം നൽകി ദേവാലയത്തിലേക്കു ആനയിക്കും.
തുടർന്നു സന്ധ്യാപ്രാർത്ഥനയും, കൂദാശ ശുശ്രൂഷയും നടക്കും. 8.40 മുതൽ വിശുദ്ധ മൂന്നിന്മേൽ കുർബാനയും തുടർന്നു ആശിർവാദവും സ്നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ഏലിയാസ് കണ്ടോത്രയ്ക്കൽ അറിയിച്ചു.
പരിശുദ്ധ പാത്രിയാർക്കീസ് ബാവായുടെ കിഴിൽ യാക്കോബായ സഭക്ക് നാലു ദേവാലയങ്ങളാണ് ഒമാനിലുള്ളത്. അതിൽ 43വർഷം മുമ്പു സ്ഥാപിച്ചതാണ് റൂവി സെന്റ് മേരിസ് ദേവാലയം. 1980 ജൂലൈ 18നാണ് ആദ്യ കുർബാന നടന്നത്. ഒമാനിലെ യാക്കോബായ സഭയുടെ തല പള്ളിയായിട്ടാണ് ഈ ദേവാലയം അറിയപ്പെടുന്നത്.
ഫാ.ഏലിയാസ് കണ്ടോത്രയ്ക്കൽ (വികാരി ), ബിന്ദു പാലക്കൽ (വൈസ് പ്രസിഡന്റ്), ജോഗിൻസ് കുരിയകോസ് (സെക്രട്ടറി), അനിൽ പോൾ (ട്രസ്റ്റി),പി.കെ. ബേബി (ജോയിന്റ് ട്രസ്റ്റി ), ഷിബു രാജൻ ( ജോയന്റ് സെക്രട്ടറി), ബൈജു തങ്കച്ചൻ വിജു മോസസ്, പോൾ ബഹനൻ, ബിന്ദു ജോർജ്, ദീപാ ജോഗിൻസ്, സിസിലി വിജു ( കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്ന ഭരണസമിതിയാണ് നിലവിൽ ദേവാലയത്തെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

