ലേബർ ക്യാമ്പിൽ ഇഫ്താറൊരുക്കി റൂവി മലയാളി അസോസിയേഷൻ
text_fieldsറൂവി മലയാളി അസോസിയേഷൻ ലേബർ ക്യാമ്പിൽ ഒരുക്കിയ ഇഫ്താർ
മസ്കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷൻ ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി ഇഫ്താർ വിരുന്ന് ഒരുക്കി. റൂവി വ്യവസായ മേഖലയിലെ രണ്ടു ക്യാമ്പുകളിൽ സംഘടിപ്പിച്ച സംഗമത്തിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിരാജ്യങ്ങളിലുള്ള നിരവധി തൊഴിലാളികൾ പങ്കെടുത്തു.
തൊഴിലാളികൾക്ക് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും പ്രതീക്ഷയുടെ സന്ദേശവുമായി അസോസിയേഷൻ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.
സാഹോദര്യത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതിഫലമായിരുന്ന ഈ പരിപാടി ജീവനക്കാരുടെ മനം നിറഞ്ഞ സന്തോഷത്തോടെയും നന്ദിയോടെയും സ്വീകരിച്ചു.
റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ്, ട്രഷറർ കെ.ആർ.സന്തോഷ് , കമ്മിറ്റിയംഗങ്ങളായ ഷാജഹാൻ, ബിൻസി സിജോ, നീതു ജിതിൻ, ആഷിഖ്, സുജിത് മെന്റലിസ്റ്റ്, എബി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

