റൂവി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsറൂവി മലയാളി അസോസിയേഷൻ സംഘടിപ്പിച്ച രക്തദാന
ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒമാനിലെ റൂവി മലയാളി അസോസിയേഷനും അപ്പോളോ ഹോസ്പിറ്റലും സംയുക്തമായി ബൗശർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റൂവി അപ്പോളോ ഹോസ്പിറ്റലിൽ നടന്ന ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. സെൻട്രൽ ബ്ലഡ് ബാങ്കിൽ വിവിധ ബ്ലഡ് ഗ്രൂപ്പുകൾ കുറവാണ് ഉണ്ടായിരിക്കുന്നതെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഈ ദൗത്യം റൂവി മലയാളി അസോസിയേഷൻ ഏറ്റെടുത്തതെന്ന് പ്രസിഡന്റ് ഫൈസൽ ആലുവ പറഞ്ഞു. ക്യാമ്പന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതം പറഞ്ഞു. ട്രഷറർ കെ.ആർ. സന്തോഷ് രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളോടും നന്ദി അറിയിച്ചു. കമ്മിറ്റി അംഗങ്ങളായ ബിൻസി സിജോ, ഷാജഹാൻ, നീതു ജിതിൻ, സുജിത് സുഗുണൻ, സുജിത് മെറ്റലിസ്റ്, സച്ചിൻ എന്നിവർ നേതൃത്വം നൽകി.

