റൂവി മലയാളി അസോസിയേഷൻ ചിത്രരചന മത്സരം
text_fieldsമസ്കത്ത്: റൂവി മലയാളി അസോസിയേഷനും ഖുറം സുൽത്താൻ സെന്ററും ചേർന്ന് കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.
മേയ് ഒമ്പതിന് ഖുറം സുൽത്താൻ സെന്ററിലാണ് മത്സരം. കെ.ജി മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാം. കുട്ടികളുടെ സാംസ്കാരിക-കലാപരമായ കഴിവുകൾ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള ഈ മത്സര പരിപാടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.
മത്സരത്തിൽ വിജയികളായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സുൽത്താൻ സെന്റർ ഒരുക്കുന്ന ആകർഷക സമ്മാനങ്ങൾ, ഗിഫ്റ്റ് വൗച്ചറുകൾ, കൂടാതെ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റുകളും നൽകുമെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ നടത്തേണ്ടത്.
പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. പരിപാടികൾക്ക് കമ്മിറ്റി അംഗങ്ങളായ ഫൈസൽ ആലുവ, ഡോ. മുജീബ് അഹമ്മദ്, കെ.ആർ. സന്തോഷ് , ഷാജഹാൻ, സുജിത് സുഗതൻ, ഷാജി, സുജിത് മെന്റലിസ്റ്റ്, നീതു ജിതിൻ, ബിൻസി സിജോ, എബി, സുഹൈൽ, സച്ചിൻ, ഷൈജു, ആഷിഖ്, വിനോദ് എന്നിവരാണ് നേതൃത്വം നൽകുന്നത്.

