റൂവി മലയാളി അസോസിയേഷൻ ദേശീയ ദിനം ആഘോഷിച്ചു
text_fieldsറൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന ദേശീയ ദിനാഘോഷം
മസ്കത്ത്: ഒമാന്റെ 54ാമത് ദേശീയ ദിനാഘോഷം റൂവി മലയാളി അസോസിയേഷനും പുരുഷോത്തം കാഞ്ചി എക്സ്ചേഞ്ചും സംയുക്തമായി റൂവി ദാർസൈത്ത് ആർ.ഒ.പി വില്ല ഹാളിൽ ആഘോഷിച്ചു.
സ്നേഹം കൊണ്ടും സമാധാനം കൊണ്ടും പ്രകൃതിയാലും എല്ലാം നിറഞ്ഞ പിറന്ന നാടിനെ പോലെ സ്നേഹിക്കുന്ന ഒമാന്റെ ദേശീയ ദിനത്തിന് ആർ.എം.എ കുടുംബാംഗങ്ങളുടെ കൂടെ ഒത്തുചേരാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് പരിപാടി ഉദ്ഘടനം നിർവഹിച്ച് പി.കെ. എക്സ്ചേഞ്ച് ബിസ്സിനസ് ഡവലപ്പ്മെന്റ് മാനേജർ വിവേക് പറഞ്ഞു.ആർ.എം.എ പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു.
പി.കെ. എക്സ്ചേഞ്ച് റീജനൽ മാനേജർ ഷാജഹാൻ, മനീഷ്, വിനോദ്, ബിൻസി സിജോ, എബി മുണ്ടയപ്പള്ളി, സച്ചിൻ, സുജിത് പദ്മകുമാർ, ഷാംജി ബാബു എന്നിവർ സംസാരിച്ചു. ആർ.എം.എ ജനറൽ സെക്രട്ടറി ഡോ. മുജീബ് അഹമ്മദ് സ്വാഗതവും നീതു ജിതിൻ നന്ദിയും പറഞ്ഞു. ഒമാന്റെ ദേശീയ ഗാനത്തോടെ തുടങ്ങിയ ചടങ്ങിൽ കേക്ക് മുറിച്ച് ആർ.എം.എ കുടുംബാംഗങ്ങൾ സന്തോഷം പങ്കിട്ടു. സുജിത് മെന്റലിസ്റ്റിന്റെ മെന്റലിസം ഷോയും അരങ്ങേറി.

