റൂവി കെ.എം.സി.സി സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
text_fieldsമസ്കത്ത്: കേരള നിയമസഭ മുൻ ചീഫ് വിപ്പും മുസ്ലിം ലീഗ് നേതാവുമായിരുന്ന പി. സീതി ഹാജി വിന്നേഴ്സ് ട്രോഫിക്കും റൂവി കെ.എം.സി.സി മുൻ ഉപദേശക സമിതി ചെയർമാനുമായ അസ്ലം റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി റൂവി കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാമത് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വെള്ളി ദാർസൈത്ത് സ്റ്റേഡിയത്തിൽ നടക്കും. ഒമാനിലെ പ്രമുഖ 16 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് കിക്കോഫ് ഉച്ചക്ക് 2.30നു സോഷ്യൽ മീഡിയ താരം സൽമാൻ കുറ്റിക്കോട് നിർവഹിക്കും. മസ്കത്ത് എയർപോർട്ടിൽ എത്തിയ സൽമാന് റൂവി കെ.എം.സി.സി ഭാരവാഹികൾ സ്വീകരണം നൽകി.
വിജയികൾക്കുള്ള ട്രോഫിയും വിന്നേഴ്സ് പ്രൈസ് മണിയും ഒമാനിലെ ഡ്രൈ ഫ്രൂട്സ് കമ്പനിയായ ടോപ് ടെണ്ണും രണ്ടാംസ്ഥാനക്കാർക്കുള്ള ട്രോഫി ജെന്റ്സ് ഗാരേജ് റൂവിയുമാണ് സമ്മാനിക്കുന്നത്.

