റൂവി കെ.എം.സി.സി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് മൂന്നിന്
text_fieldsറൂവി കെ.എം.സി.സി സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ലോഗോ ബദര്‍ അല്‍സമ ഹോസ്പിറ്റല്‍
മാനേജിങ് ഡയറക്ടര്‍ പി.എ. മുഹമ്മദ് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: റൂവി കെ.എം.സി.സി സംഘടിപ്പിക്കുന്ന മൂന്നാമത് സീതി ഹാജി വിന്നേഴ്സ് ട്രോഫിക്കും മുന്‍ ഉപദേശക സമിതി ചെയര്മാന് അസ്ലം റണ്ണേഴ്സ് ട്രോഫിക്കുംവേണ്ടിയുള്ള സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് ഫെബ്രുവരി മൂന്നിന് ദാര്‍സൈത്ത് സ്റ്റേഡിയത്തില്‍ നടക്കും. ഒമാനിലെ പ്രമുഖ 16 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശനം ബദര്‍ അല്‍സമ ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ പി.എ. മുഹമ്മദ് നിര്‍വഹിച്ചു.
റുബുഅ അല്‍ ഹറാം ട്രേഡിങ് (ടോപ്സ്റ്റാര്‍) ആണ് വിജയികള്‍ക്കുള്ള വിന്നേഴ്സ് ട്രോഫി സമ്മാനിക്കുന്നത്. ജന്റ്സ് ഗാരേജ് ആണ് രണ്ടാം സ്ഥാനക്കാര്‍ക്കുള്ള ട്രോഫി സമ്മാനിക്കുന്നത്. റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്മാന് ബഷീര്‍ കണ്ണപുരം, ഫൈസല്‍ വയനാട് തുടങ്ങിയവര്‍ സംസാരിച്ചു. റുബുഅ അല്‍ ഹറാം ട്രേഡിങ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ്, ജന്റ്സ് ഗാരേജ് മാനേജിങ് ഡയറക്ടര്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു. സല്മാന് കുറ്റിക്കോട് മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അമീര്‍ കാവനൂര്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് വാണിമേല്‍ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങള്‍ക്ക് 99236397, 99785351, 93277515, 94834912 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

