റൂവി കെ.എം.സി.സി സീതിഹാജി കപ്പ്; യുനൈറ്റഡ് കേരള എഫ്.സി ജേതാക്കൾ
text_fieldsറൂവി കെ.എം.സി.സി സംഘടിപ്പിച്ച സീതിഹാജി കപ്പ് സെവൻസ് ഫുട്ബാളിൽ ജേതാക്കളായ യുനൈറ്റഡ് എഫ്.സി ടീം
മസ്കത്ത്: ദാർസൈത്ത് അഹ്ലി ക്ലബ് സ്റ്റേഡിയത്തിൽ റൂവി കെ.എം.സി.സി സംഘടിപ്പിച്ച സീതിഹാജി കപ്പ് സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ ടോപ് ടെൻ ബർകയെ പരാജയപ്പെടുത്തി യുനൈറ്റഡ് എഫ്.സി ജേതാക്കളായി. ഇതോടനുബന്ധിച്ച് ഫാമിലി ഫെസ്റ്റും കുട്ടികളുടെ കലാ പരിപാടികളും അരങ്ങേറി. മസ്കത്ത് കെ.എം.സി.സി വൈസ് പ്രസിഡന്റ് സ്പോർട്സ് വിങ് ഷാനവാസ് മൂവാറ്റുപുഴ ഉദ്ഘാടനം ചെയ്തു.
മത്സരത്തിൽ ടോപ് സ്കോററായി അൻസിൽ (ടോപ്പ് ടെൻ ബർക്ക) മികച്ച ഡിഫൻഡറായി മുജീബ് (യുനൈറ്റഡ് കേരള), മികച്ച ഗോൾ കീപ്പറായി അച്ചു (ടോപ് ടെൻ ബർക്ക), ടൂർണമെന്റിലെ മികച്ച കളിക്കാരനായി റഹീം (ടോപ് ടെൻ) എന്നിവരെയും തിരഞ്ഞെടുത്തു. ടൂർണമെന്റിനോടനുബന്ധിച്ച് ഒമാനിലെ പഴയകാല ഫുട്ബാൾ മത്സരാഥികളെ പങ്കെടുപ്പിച്ച് മാസ്റ്റേഴ്സ് കപ്പ് ഫുട്ബാളും സംഘടിപ്പിച്ചു. മത്സരത്തിൽ ഓൾ സ്റ്റാർ റൂവി എഫ്.സി, സ്മാസേർസ് എഫ്.സിയെ പരാജയപ്പെടുത്തി. പി.ടി.കെ. ഷമീർ, ക്ലിന്റൺ എന്നിവർ ജേതാക്കൾക്കുള്ള ട്രോഫിയും പ്രൈസ മണിയും സമ്മാനിച്ചു. അഷ്റഫ് കിണവക്കൽ, ഷമീർ പാറയിൽ, മുഹമ്മദ് വാണിമേൽ എന്നിവരും ട്രോഫി കൈമാറി.
റൂവി കെ.എം.സി.സി പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ഫൈസൽ വയനാട്, സ്പോർട്സ് വിങ് ചെയർമാൻ ശാഹുൽ ഹമീദ്, കൺവീനർ ശരീഫ് തൃക്കരിപ്പൂർ, അബ്ദുല്ല സെൽ കോർണർ, ഫാസിൽ മട്ടന്നൂർ, സുലൈമാൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

