റൂവി കെ.എം.സി.സി മെഗാ ഗ്രാന്റ് ഇഫ്താർ
text_fieldsറൂവി കെ.എം.സി.സി മെഗാ ഗ്രാന്റ് ഇഫ്താർ സംഗമം
മസ്കത്ത്: റൂവി കെ.എം.സി.സി മെഗാ ഗ്രാന്റ് ഇഫ്താർ സംഗമം ഖാബൂസ് മസ്ജിദ് അങ്കണത്തിൽ നടന്നു. മുൻ വർഷങ്ങളിൽ നടന്ന ഇഫ്താർ സംഗമങ്ങളിൽ നിന്നും, വിഭിന്നമായി വനിതകൾക്കും കുട്ടികൾക്കും ഇത്തവണ ‘വനിതാ ഇഫ്താർ’ എന്ന പേരിൽ പ്രത്യേകം വേദിയൊരുക്കി.
ആയിരത്തിൽ പരം സ്ത്രീകളാണ് ഫൈസൽ ബിൻ തുർക്കി സ്കൂൾ മൈതാനത്ത് നടന്ന ഇഫ്താറിൽ പങ്കെടുത്തത്. പൊതു ഇഫ്താറിൽ അയ്യായിരത്തിലേറെ അതിഥികൾക്കാണ് വിഭവങ്ങളൊരുക്കിയത്.
ഒമാനിലെ വിവിധ ഭാഗങ്ങളിൽ കൂട്ടായ്മകൾ സംഘടിപ്പിച്ച ഇഫ്താർ സംഗമങ്ങളിൽ ജന ബാഹുല്യം കൊണ്ട് ശ്രദ്ധേയമായ ഇഫ്താറാണ് റൂവി കെ.എം.സി.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

