Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​വി കെ.​എം.​സി.​സി...

റു​വി കെ.​എം.​സി.​സി സ്വാ​ത​ന്ത്ര്യ സം​ഗ​മം

text_fields
bookmark_border
റു​വി കെ.​എം.​സി.​സി
cancel
camera_alt

റു​വി കെ.​എം.​സി.​സി സ്വാ​ത​ന്ത്ര്യ സം​ഗ​മ​ത്തി​ൽ ച​രി​ത്ര​കാ​ര​നും

ഗ​വേ​ഷ​ക​നു​മാ​യ സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി സം​സാ​രി​ക്കു​ന്നു

മ​സ്ക​ത്ത്​: സ്വാ​ത​ന്ത്ര്യം, മ​ത​നി​ര​പേ​ക്ഷ​ത, ജ​നാ​ധി​പ​ത്യം എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ റു​വി കെ.​എം.​സി.​സി സ്വാ​ത​ന്ത്ര്യ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കെ.​എം.​സി.​സി ഹാ​ളി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ച​രി​ത്ര​കാ​ര​നും ഗ​വേ​ഷ​ക​നു​മാ​യ സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി മു​ഖ്യാ​തി​ഥി​യാ​യി. സ്വ​ന്ത​മാ​യി ച​രി​ത്ര​മി​ല്ലാ​ത്ത​വ​ർ ച​രി​ത്രം തി​രു​ത്തു​ക​യാ​ണ്. ‘‘ഇ​ന്ത്യ എ​ന്ന പേ​രി​നെ പോ​ലും ഭ​യ​ക്കു​ന്ന​വ​രു​ടെ പൂ​ർ​വ​കാ​ല ച​രി​ത്രം വ​ട്ട​പ്പൂ​ജ്യ​മാ​ണെ​ന്നും ആ​ർ.​എ​സ്‌.​എ​സ്‌ വി​ഭാ​വ​നം ചെ​യ്യു​ന്ന രാ​ഷ്ട്രീ​യം ഭീ​രു​ത്വ​ത്തി​ന്റേ’’​തെ​ന്നും സ്വ​ലാ​ഹു​ദ്ദീ​ൻ അ​യ്യൂ​ബി പ​റ​ഞ്ഞു.

മ​സ്ക​ത്ത്‌ കെ.​എം.​സി.​സി ട്ര​ഷ​റ​ർ പി.​ടി.​കെ. ഷ​മീ​ർ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ഷ​രീ​ഫ്‌ സാ​ഗ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്രീ​ഡം വി​ജി​ലി​ന്‌ മു​ഹ​മ്മ​ദ്‌ വാ​ണി​മേ​ൽ ആ​മു​ഖ​ഭാ​ഷ​ണം ന​ട​ത്തി. കേ​ന്ദ്ര നേ​താ​ക്ക​ളാ​യ ഷ​മീ​ർ പാ​റ​യി​ൽ, മു​ജീ​ബ്‌ ക​ട​ലു​ണ്ടി, അ​ഷ്റ​ഫ്‌ കി​ണ​വ​ക്ക​ൽ, അ​ൻ​വ​ർ ഹാ​ജി, സ​യ്യി​ദ്‌ എ.​കെ.​കെ. ത​ങ്ങ​ൾ , ന​വാ​സ്‌ ചെ​ങ്ക​ള തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. റു​വി കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​മീ​ർ കാ​വ​നൂ​ർ സ്വാ​ഗ​ത​വും, സു​ലൈ​മാ​ൻ കു​ട്ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CongressKMCCRuviFreedom
News Summary - Ruvi KMCC Freedom Congress
Next Story