റുവി കെ.എം.സി.സി 37ാം വാർഷികാഘോഷത്തിന് 18ന് തുടക്കം
text_fieldsറുവി കെ.എം.സി.സിയുടെ 37ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് നടക്കുന്ന
സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: റുവി കെ.എം.സി.സിയുടെ 37ാം വാർഷികാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ച് നടക്കുന്ന സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം മുൻ പ്രസിഡന്റുമാരായ പി.എ.വി. അബൂബക്കർ ഹാജി, അഷ്റഫ് കിണവക്കൽ, കേന്ദ്ര കമ്മിറ്റി നേതാവ് മുജീബ് കടലുണ്ടി തുടങ്ങിയവർ ചേർന്ന് നിർവഹിച്ചു.
‘ആത്മവിശ്വാസത്തിന്റെ പ്രവാസ വർഷങ്ങൾ’ പ്രമേയത്തിൽ ഒരുവർഷം നീളുന്ന പരിപാടികളാണ് ആവിഷ്കരിക്കുന്നത്. മുസ്ലിം ലീഗിന്റെ രാജ്യസഭ എം.പിയും രാജ്യത്തെ സുപ്രധാനമായ നിയമപ്രശ്നങ്ങളിൽ ദീർഘകാലമായി സേവനം ചെയ്യുന്നയാളുമായ അഡ്വ. ഹാരിസ് ബീരാനെ പൗരാവലി ആദരിക്കും.
വെള്ളിയാഴ്ച രാത്രി 7.30ന് ഷെറാട്ടൺ ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ, നീണ്ട മൂന്ന് പതിറ്റാണ്ട് കാലമായി അമിറാത്ത് ഖബർസ്ഥാനിൽ സേവനം ചെയ്ത തിരൂർ സ്വദേശി മൂസക്കയ്ക്കുള്ള യാത്രയയപ്പും നൽകും.
മുൻകാല നേതാക്കൾ, വ്യവസായ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ച് സംസാരിക്കുമെന്ന് റുവി കെ.എം.സി.സി ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
പ്രസിഡന്റ് റഫീഖ് ശ്രീകണ്ഠപുരം അധ്യക്ഷ്യത വഹിച്ചു. നഈം വാണിമേൽ, അമീർ കാവനൂർ, മുഹമ്മദ് വാണിമേൽ തുടങ്ങിയവർ സംസാരിച്ചു.

