Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറുസ്താഖ് വിന്റർ...

റുസ്താഖ് വിന്റർ ഫെസ്റ്റിന് തുടക്കം

text_fields
bookmark_border
റുസ്താഖ് വിന്റർ ഫെസ്റ്റിന് തുടക്കം
cancel
camera_alt

റു​സ്താ​ഖ് കോ​ട്ട പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ‘റു​സ്താ​ഖ് വി​ന്റ​ർ 2026’ ഫെ​സ്റ്റി​ൽ​നി​ന്ന്

മ​സ്ക​ത്ത്: തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ ച​രി​ത്ര പ്ര​സി​ദ്ധ​മാ​യ റു​സ്താ​ഖ് കോ​ട്ട​യി​ൽ ‘റു​സ്താ​ഖ് വി​ന്റ​ർ 2026’ ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി. കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട് വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച വ​രെ ഫെ​സ്റ്റ് തു​ട​രും. ഹെ​റി​റ്റേ​ജ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റു​ടെ ഓ​ഫി​സാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. റു​സ്താ​ഖി​ന്റെ ച​രി​ത്ര​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​ത്യേ​ക​ത​ക​ൾ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തോ​ടൊ​പ്പം, സ​ജീ​വ സാം​സ്കാ​രി​ക കേ​ന്ദ്ര​മാ​യി റു​സ്താ​ഖ് കോ​ട്ട​യെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​വും ഫെ​സ്റ്റി​വ​ലി​നു​ണ്ട്.

പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പൈ​തൃ​ക, ക​ലാ, നാ​ട​ക, സാം​സ്കാ​രി​ക അ​വ​ത​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ഫോ​ക് ബാ​ൻ​ഡു​ക​ൾ, പ്രാ​ദേ​ശി​ക പൈ​തൃ​ക​ത്തി​ൽ നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ട ആ​ധു​നി​ക ശൈ​ലി​യി​ലു​ള്ള ക​ലാ-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ, നാ​ട​ക അ​വ​ത​ര​ണ​ങ്ങ​ൾ, ക​വി​യ​ര​ങ്ങു​ക​ൾ, ക​ര​കൂ​ശ​ല സ്റ്റാ​ളു​ക​ൾ, റു​സ്താ​ഖി​ന്റെ ച​രി​ത്ര​വും സാം​സ്കാ​രി​ക പ്രാ​ധാ​ന്യ​വും വി​ശ​ക​ല​നം ചെ​യ്യു​ന്ന സാം​സ്കാ​രി​ക സെ​മി​നാ​റു​ക​ൾ തു​ട​ങ്ങി​യ​വ ന​ട​ക്കും.കു​ട്ടി​ക​ൾ​ക്കാ​യി വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, ഇ​ന്റ​റാ​ക്ടീ​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ടാ​ല​ന്റ് ഷോ​ക​ൾ എ​ന്നി​വ​ക്ക് പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

ഗ​വ​ർ​ണ​റേ​റ്റി​ന്റെ ടൂ​റി​സം, സാം​സ്കാ​രി​ക, സാ​മ്പ​ത്തി​ക സ​മ്പ​ത്തു​ക​ൾ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും ആ​ക​ർ​ഷി​ക്കു​ന്ന രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത​ന്റെ ഭാ​ഗ​മാ​യാ​ണ് റു​സ്താ​ഖ് വി​ന്റ​ർ​ഫെ​സ്റ്റ് ന​ട​ത്തു​ന്ന​തെ​ന്ന് തെ​ക്ക​ൻ ബാ​ത്തി​ന അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ആ​ൻ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്സ് അ​സി. ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ഹാ​ത്തിം ബി​ൻ സാ​ലിം അ​ൽ ദോ​ഹാ​നി പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യ​മി​ട്ട ഗു​ണ​മേ​ന്മ​യു​ള്ള പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നോ​ടൊ​പ്പം, സം​രം​ഭ​ക കു​ടും​ബ​ങ്ങ​ളു​ടെ​യും ക​ര​കൗ​ശ​ല പ്ര​വ​ർ​ത്ത​രെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലാ​ണ് പ്ര​ധാ​ന ശ്ര​ദ്ധ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Rustaq Winter Fest begins
Next Story