റുസ്താഖിലെ വാഹനാപകടം; മലപ്പുറം സ്വദേശിയുടെ മയ്യിത്ത് ഇന്ന് നാട്ടിലെത്തിക്കും
text_fieldsഅപകടത്തിൽ മരിച്ച അഫ്സൽ
മസ്കത്ത്: ഒമാനിലെ റുസ്താഖിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട മലപ്പുറം ചേളാരി സ്വദേശി അഫ്സലിന്റെ (40) മയ്യിത്ത് ചൊവ്വാഴ്ച നാട്ടിലെത്തിക്കും. റുസ്താഖ് ആശുപത്രിയിൽനിന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച പുലർച്ച 2 ഓടെ മസ്കത്ത്-കൊച്ചി ഒമാൻ എയർ സർവിസിലാണ് മയ്യിത്ത് നാട്ടിലേക്കയക്കുക. രാവിലെ 7 ഓടെ നാട്ടിലെത്തും. ഉച്ചക്ക് 12 ഓടെ തയ്യിലക്കടവ് ജുമാമസ്ജിദിൽ (ചെർണൂർ മൂച്ചി അത്താണി പള്ളി) ഖബറടക്കും.
ഞായറാഴ്ച രാത്രി ഒമ്പതോടെ റുസ്താഖ്- ഇബ്രി റോഡിൽ ഒമാനി കുടുംബം സഞ്ചരിച്ച വാഹനവുമായി അഫ്സല് സഞ്ചരിച്ച കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മൂന്ന് ഒമാനി പൗരന്മാരും മരിച്ചു. ചേളാരി -പരപ്പനങ്ങാടി റൂട്ടിൽ ചെർന്നൂരിന് സമീപം പാപ്പനൂരിൽ മേലേ മുത്തേടത്ത് കാമ്പുറത്ത് പരേതനായ അബ്ദുറഹിമാൻ ഹാജിയുടെയും സുലൈഖയുടെയും മകനാണ് മരണപ്പെട്ട അഫ്സൽ. ഭാര്യ: സുമയ്യ. മക്കൾ: റഷ മൻഹ, മുഹമ്മദ് റാസി. സഹോദരങ്ങൾ: അൻവർ സാദത്ത്, മുഹമ്മദ് മുബാറക്ക്, സുബൈദ, ഷരീഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

