ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി റുസ്താഖ് ഓപണ്‍ ഹൗസ്
text_fieldsറുസ്താഖില് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച ഓപണ്‍ ഹൗസ്
മസ്കത്ത്: റുസ്താഖില് ഇന്ത്യന്‍ എംബസി സംഘടിപ്പിച്ച കോണ്‍സുലാര്‍ ക്യാമ്പും ഓപണ്‍ ഹൗസും ജനപങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. ഇന്ത്യന്‍ അംബാസഡര്‍ ജി.വി. ശ്രീനിവാസ് പങ്കെടുത്ത ഓപൺ ഹൗസില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി ഇന്ത്യക്കാരാണ് പരാതികള്‍ നേരിട്ട് ബോധിപ്പിക്കാനായി എത്തിയത്.
റുസ്താഖിലെ പ്രവാസിസമൂഹത്തിന്റെ വിവിധ വിഷയങ്ങളിലുള്ള സംശയങ്ങളും പരാതികളും അംബാസഡര്‍ കേള്‍ക്കുകയും സമയബന്ധിതമായിത്തന്നെ പരിഹാരം കാണുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പാസ്പോര്‍ട്ട് സംബന്ധമായ പുതുക്കല്‍, തിരുത്തല്‍, അറ്റസ്റ്റേഷന്, മറ്റ് സേവനങ്ങള്‍ എന്നിവക്ക് ഓപണ്‍ ഹൗസില്‍ തന്നെ പരിഹാരം കണ്ടെത്തി. സാമൂഹികപ്രവര്‍ത്തകരായ പ്രഫുല്ല കുമാര്‍, ഷമല്‍, നിധിന് ജോര്‍ജ്, നിധിന് ജോണ്‍, കൃഷ്ണന്‍കുട്ടി, പ്രവീണ്‍, ഷാജി, മന്മഥന്, അനില്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

