റുസ്താഖ് മൗണ്ടൻ റോഡ് വികസനം; 70 ശതമാനം പൂർത്തിയായി
text_fieldsറുസ്താഖ്: റുസ്താഖിലെ മൗണ്ടൻ റോഡ് വികസന പദ്ധതി പുരോഗമിക്കുന്നു. പദ്ധതിയുടെ 70 ശതമാനം ജോലികൾ ഇതിനകം പൂർത്തിയായി. റുസ്താഖിന്റെ പ്രധാന പ്രവേശന പാതയായ മൗണ്ടൻ റോഡ് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനും മനോഹരമാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്.
റോഡ് ഉപയോഗിക്കുന്നവർക്കും സന്ദർശകർക്കും കൂടുതൽ സൗകര്യവും മികച്ച കാഴ്ചാനുഭവവും ഒരുക്കുന്നതിനൊപ്പം പ്രദേശത്തിന്റെ പ്രകൃതിക്കും ചരിത്ര-സാംസ്കാരിക പ്രത്യേകതകൾക്കും അനുയോജ്യമായ രീതിയിൽ റോഡ് വികസിപ്പിക്കും.റുസ്താഖിലെ പ്രധാന സ്ഥലങ്ങളുടെ വികസനത്തിന്റെയും മനോഹരമാക്കുന്നതിൻ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

