Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറു​സൈ​ൽ–​നി​സ്​​വ...

റു​സൈ​ൽ–​നി​സ്​​വ റോ​ഡി​ന്​ വീ​തി​കൂ​ട്ടു​ന്നു

text_fields
bookmark_border
റു​സൈ​ൽ–​നി​സ്​​വ റോ​ഡി​ന്​ വീ​തി​കൂ​ട്ടു​ന്നു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തെ തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ ഒ​ന്നാ​യ റു​സൈ​ൽ-​നി​സ്​​വ റോ​ഡി​ന്​ വീ​തി​കൂ​ട്ടാ​ൻ ഗ​താ​ഗ​ത-​വാ​ർ​ത്താ വി​നി​മ​യ മ​ന്ത്രാ​ല​യം ഒ​രു​ങ്ങു​ന്നു. ടെ​ൻ​ഡ​ർ ബോ​ർ​ഡ്​ റോ​ഡ്​ വി​ക​സ​ന പ​ദ്ധ​തി​യു​ടെ ടെ​ൻ​ഡ​റു​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. റു​സൈ​ലി​ലെ മ​സ്​​ക​ത്ത്​ എ​ക്​​സ്​​പ്ര​സ്​​വേ ഇ​ൻ​റ​ർ​സെ​ക്​​ഷ​നി​ൽ​നി​ന്ന്​ ബി​ദ്​​​ബി​ദ്​ ഇ​ൻ​റ​ർ​ചേ​ഞ്ച്​ വ​രെ​യു​ള്ള റോ​ഡി​​​െൻറ ഒാ​രോ വ​ശ​ത്തും മൂ​ന്നും നാ​ലും വ​രി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​ണ്​ ചെ​യ്യു​ക. നി​ല​വി​ലെ റോ​ഡി​​​െൻറ ഒാ​രോ വ​ശ​ത്തും ര​ണ്ടു​വ​രി വീ​ത​മാ​ണു​ള്ള​ത്. റോ​ഡ്​ നി​ർ​മാ​ണ രം​ഗ​ത്ത്​ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​തും ടെ​ൻ​ഡ​ർ ബോ​ർ​ഡി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തു​മാ​യ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പ​െ​ങ്ക​ടു​ക്കാം. 3000 റി​യാ​ലി​​​െൻറ ബോ​ണ്ടും സ​മ​ർ​പ്പി​ക്ക​ണം.


കൂ​ടു​ത​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണ തോ​ത്​ പാ​ലി​ക്കു​ന്ന​തും രാ​ജ്യ​ത്ത്​ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ കൂ​ടു​ത​ൽ അ​ള​വി​ൽ വാ​ങ്ങു​ന്ന ക​മ്പ​നി​ക​ൾ​ക്കു​മാ​കും ടെ​ൻ​ഡ​റി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കു​ക. പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ​യും വൈ​കീ​ട്ടും ഒാ​ഫി​സ്​ സ​മ​യ​ത്താ​ണ്​ റു​സൈ​ൽ-​നി​സ്​​വ റോ​ഡി​ൽ കൂ​ടു​ത​ൽ തി​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ക. ശ​നി​യാ​ഴ്​​ച വൈ​കീ​ട്ടും തി​ര​ക്ക​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. ക​ണ്ടെ​യി​ന​ർ ലോ​റി​ക​ളും ച​ര​ക്കു​ ലോ​റി​ക​ളും കൂ​ടു​ത​ലാ​യി സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്.
റു​സൈ​ൽ മു​ത​ൽ ഫ​ഞ്ച വ​രെ​യാ​ണ്​ തി​ര​ക്കു​ണ്ടാ​കാ​റു​ള്ള​ത്. നി​ല​വി​ലെ പാ​ല​ങ്ങ​ൾ വീ​തി​കൂ​ട്ടു​ന്ന​തി​നൊ​പ്പം ക​ൾ​വ​ർ​ട്ടു​ക​ളും എ​ൻ​ട്രി, എ​ക്​​സി​റ്റ്​ പോ​യി​ൻ​റു​ക​ളും നി​ർ​മി​ക്കു​ക​യും ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsrusain nisva road
News Summary - rusain nisva road-oman-oman news
Next Story