രൂപ ശക്തിപ്രാപിക്കുന്നു: വിനിമയ നിരക്ക് 20 മാസത്തെ കുറഞ്ഞ നിരക്കിൽ
text_fieldsമസ്കത്ത്: അന്താരാഷ്ട്ര മാർക്കറ്റിൽ ഡോളർ വില ഇടിഞ്ഞതോടെ ഇന്ത്യൻ രൂപ ശക്തിപ്രാപിച്ചു. ഇത് രൂപയുടെ വിനിമയനിരക്ക് കുറയാൻ കാരണമാക്കി. വെള്ളിയാഴ്ച ഒരു ഒമാനി റിയാലിന് 166.92 രൂപ എന്ന നിരക്കിലാണ് വിനിമയ സ്ഥാപനങ്ങൾ ക്ലോസ് ചെയ്തത്. ഇന്നലെ ഒരു ഘട്ടത്തിൽ നിരക്ക് ഇടിഞ്ഞ് 166.64ൽ എത്തിയിരുന്നു. തുടർന്ന് നില മെച്ചപ്പെട്ട് 166.92 രൂപ എന്ന നിരക്കിലെത്തുകയായിരുന്നു.
2015 നവംബർ 11 ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ നവംബറിൽ ഒരു റിയാലിന് 178 രൂപക്ക് മുകളിൽ വരെ വിനിമയ നിരക്ക് ഉയരുകയും ചെയ്തിരുന്നു. 2015 നവംബറിന് ശേഷം ഉയരാൻ തുടങ്ങിയ വിനിമയ നിരക്ക് കഴിഞ്ഞ നവംബറിലാണ് സർവകാല റെക്കോഡിൽ എത്തിയത്. നവംബർ 28ന് രേഖപ്പെടുത്തിയ ഒരു റിയലിന് 178.86 രൂപ എന്നതാണ് ഇതുവരെ രേഖപ്പെടുത്തിയ റെക്കോഡ് നിരക്ക്. പിന്നീട് താഴാൻ തുടങ്ങിയ വിനിമയ നിരക്ക് റിയാലിന് 173-174 എന്നതിലേക്ക് എത്തി.
യു.പി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെയാണ് രൂപ പിന്നീട് ശക്തി പ്രാപിക്കാൻ തുടങ്ങിയത്. ഇത് വിനിമയ നിരക്കിനെ 170ൽ താഴെ എത്തിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ രൂപക്ക് ഇടിവ് സംഭവിച്ച് വിനിമയ നിരക്ക് ഉയരാൻ തുടങ്ങുകയും റിയാലിന് 169.10 എന്ന നിരക്കിലെത്തുകയും ചെയ്തിരുന്നു.
ഇതിനിടയിൽ അമേരിക്ക സിറിയയിൽ േനരിട്ട് ആക്രമണം നടത്തിയത് അമേരിക്കൻ ഡോളറിനെ തളർത്തി.
ഇതോടൊപ്പം, ഇന്ത്യയിലേതടക്കം വിവിധ ഒാഹരി വിപണികളടക്കം തകരുകയും യൂറോ, ജപ്പാൻ കറൻസിയായ യെൻ തുടങ്ങിയ വിദേശ കറൻസികൾ ശക്തിപ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ഡോളർ ഇൻറക്സ് 100.700 ലായിരുന്നു വ്യാഴാഴ്ച വരെ ഉണ്ടായിരുന്നത്. വെള്ളിയാഴ്ചയോടെ ഇത് 99 ലവലിൽ എത്തി.
രുപയുടെ വിനിമയനിരക്ക് അമേരിക്കൻ നിലപാടിനെ ആശ്രയിച്ചായിരിക്കും നിലകൊള്ളുകയെന്ന് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ബി രാജൻ പറഞ്ഞു. സിറിയയിൽ ഇനിയും മിസൈൽ ഇടുകയും യുദ്ധവുമായി അമേരിക്ക മുേന്നാട്ടുേപാവുകയും ചെയ്യുകയാണെങ്കിൽ വിനിമയ നിരക്ക് ഇനിയും താഴുമെന്നും റിയാലിന് 166 രൂപ വരെ എത്താൻ സാധ്യതയുെണ്ടന്നും അഭിപ്രായപ്പെടുന്നു.
എന്നാൽ, മിസൈൽ ആക്രമണം ഒരു മുന്നറിയിപ്പായി മാത്രമാക്കുകയും യുദ്ധത്തിൽ അമേരിക്ക പിൻമാറുകയുമാണെങ്കിൽ വിനിമയ നിരക്ക് 170 ലേക്ക് ഉയരാനും സാധ്യതയുണ്ട്. ഇൗമാസം 15ന് േശഷം വിനിമയ നിരക്ക് ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ രൂപയുടെ വിനിമയ നിരക്ക് ഇടിഞ്ഞത് പ്രവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. മാസാദ്യമായതിനാൽ നിരവധി പേർ പണം നാട്ടിലയക്കാനിരിക്കെയാണ് ഇൗ തിരിച്ചടി ലഭിച്ചത്. വിനിമയനിരക്ക് 170ൽ താെഴ എത്തിയപ്പോൾ പലരും പണം അയക്കുന്നത് നിർത്തുകയും നല്ല നിരക്കിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഇൗ വാരാന്ത്യം മുതൽ പ്രതീക്ഷ ഉയരുകയും ചെയ്തിരുന്നു.
എന്നാൽ, പെെട്ടന്നുണ്ടായ ഡോളർ തകർച്ചയാണ് പലർക്കും പണികൊടുത്തത്. ഇതോടെ, വിനിമയ സ്ഥാപനങ്ങളിലും തിരക്ക് കുറഞ്ഞു.
നാട്ടിൽ പണം അത്യാവശ്യമില്ലാത്തവർ കാത്തിരിക്കാമെന്ന നിലപാടിലാണ്. ഇത് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കുറയാൻ കാരണമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
