റുബുഉല്‍ ഖാലി ചെക്ക്പോസ്റ്റ്: പ്രവൃത്തിസമയം പ്രഖ്യാപിച്ച് ആർ.ഒ.പി
text_fieldsഒമാൻ-ദുബൈ ഹൈവേയിലെ റുബുഉല്‍ ഖാലി അതിര്‍ത്തി ചെക്ക്പോസ്റ്റ്
മസ്കത്ത്: കഴിഞ്ഞ ദിവസം തുറന്ന ഒമാൻ-ദുബൈ ഹൈവേയിലെ റുബുഉല്‍ ഖാലി അതിര്‍ത്തി ചെക്ക്പോസ്റ്റിലെ പ്രവൃത്തിസമയം പ്രഖ്യാപിച്ച് റോയല്‍ ഒമാന്‍ പൊലീസ്(ആർ.ഒ.പി). ആളുകളുടെ സഞ്ചാരം 24 മണിക്കൂറും അനുവദിക്കും. തുടക്കമെന്ന നിലയിൽ വാണിജ്യ ട്രക്കുകൾ അതിർത്തി കടക്കാൻ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനും ഇടയിലായിരിക്കും അനുവദിക്കുകയെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് കസ്റ്റംസ് അറിയിച്ചു. ചൊവ്വാഴ്ച സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാെൻറ സന്ദർശന പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും റോഡ് തുറന്നു കൊടുക്കാൻ പ്രഖ്യാപനം നടത്തിയിരുന്നു. ഇതിെൻറ ഭാഗമായി റോഡിെൻറ ഉദ്ഘാടനം ബുധനാഴ്ചയാണ് നടന്നത്.
ചരിത്രപരമായ പാത തുറന്നതോടെ ഇരുരാജ്യങ്ങളിലേക്കുമായി നിരവധി പേരാണ് ദിനേന സഞ്ചരിക്കുന്നത്. ചരക്കുനീക്കവും വർധിച്ചിട്ടുണ്ട്. സുരക്ഷയൊരുക്കുന്നതിെൻറ ഭാഗമായി റോയൽ ഒമാൻ പൊലീസും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും (സി.ഡി.എ.എ) കഴിഞ്ഞ ദിവസങ്ങളിൽ ഇവിടെ പ്രവർത്തനം തുടങ്ങിയിരുന്നു. ആധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. മികച്ച പരിശീലനം ലഭിച്ച ജീവനക്കാരെയുമാണ് നിയോഗിച്ചിട്ടുള്ളത്. പാസ്പോർട്ട്, റെസിഡൻറ്സ് കാർഡ്, നികുതി ക്ലിയറൻസ്, ഓഡിറ്റ്, കയറ്റുമതി, ഇറക്കുമതി പരിശോധന എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ നൽകുന്നതിനുള്ള വിപുലമായ സംവിധാനങ്ങളും ഉപകരണങ്ങളും ആർ.ഒ.പി അതിർത്തിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

