ആര്.എസ്.സി തര്‍തീല്‍ ഗ്രാൻഡ് ഫിനാലെ മാര്‍ച്ച് 28ന് മസ്കത്തില്
text_fieldsതര്‍തീൽ ഗ്രാന്‍ഡ് ഫിനാലെയുമായി ബന്ധപ്പട്ട് രിസാല സ്റ്റഡി സര്‍ക്കിള്‍ ഒമാന്‍ ഭാരവാഹികൾ
വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
മസ്കത്ത്: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്.എസ്.സി) ഒമാന്‍ നാഷനല്‍ തര്‍തീലിന്റെ ഗ്രാന്‍ഡ് ഫിനാലെ മസ്കത്തില് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് 28ന് അരങ്ങേറുന്ന പരിപാടിയില്‍ രാജ്യത്തെ 11 സോണുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുക്കും. പ്രവാസി വിദ്യാര്‍ഥി, യുവജനങ്ങള്‍ക്ക് ഖുര്‍ആന്‍ പഠനത്തിനും പാരായണത്തിനും അവസരം ഒരുക്കുകയും പവിത്ര ഗ്രന്ഥത്തിന്റെ ദാര്‍ശനിക സൗന്ദര്യം പകര്‍ന്ന് നല്കുവാനുമാണ് തര്‍തീല്‍ ലക്ഷ്യം വെക്കുന്നത്.
തര്‍തീലിന്റെ ഭാഗമായി ഖുര്‍ആനിക്ക് എക്സ്പോ, ഉറുദി, തഹ്സീന് (ഖുര്‍ആന്‍ പാരായണ പരിശീലനം) എന്നിവയും നടക്കും. കിഡ്സ്, ജൂനിയര്‍, സീനിയര്‍, സെക്കൻഡ്റി, സൂപ്പര്‍ സീനിയര്‍, ഹാഫിസ് വിഭാഗങ്ങളില്‍ തിലാവത്, ഹിഫ്സ്, ക്വിസ്, രിഹാബുല്‍ ഖുര്‍ആന്‍, ഇസ്മുല്‍ ജലാല തുടങ്ങിയ വ്യത്യസ്ത ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മാര്‍ച്ച് 14ന് ഇബ്ര, ബുറൈമി സോണ്‍ മത്സരങ്ങളും മാര്‍ച്ച് 21ന് സലാല, നിസ്വ, ബൗഷര്‍, സീബ്, ബര്‍ക, സുഹാര്‍, സൂര്, ജഅലാന്‍ സോണ്‍ മത്സരങ്ങളും നടക്കും. സോണുകളില്‍നിന്ന് തിരഞ്ഞെടുത്ത മത്സരാർഥികളാണ് ഒമാന്‍ നാഷനല്‍ ഗ്രാന്റ് ഫിനാലെയിലേക്ക് യോഗ്യത നേടുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 77452737, 77360809 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
മാര്‍ച്ച് 28ന് നടക്കുന്ന ഗ്രാൻഡ് ഫിനാലെയില്‍ മത സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വാര്‍ത്ത സമ്മേളനത്തില്‍ ആര് എസ് സി നാഷനല്‍ ചെയര്മാന് വി.എം. ശരീഫ് സഅദി മഞ്ഞപറ്റ, സെക്രട്ടറിമാരായ മിസ്ഹബ് കൂത്ത്പറമ്പ്, ശിഹാബ് കാപ്പാട്, സമീര്‍ ഹുമൈദി ആറളം, ശുഹൈബ് മോങ്ങം, എക്സിക്യൂട്ടിവ് അംഗം സമീര്‍ മാവിലാഴി തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

