ആര്.എസ്.സി 'തര്‍തീല്‍ 22' ഖുര്‍ആന്‍ മത്സരങ്ങള്‍ക്ക് തുടക്കം
text_fieldsമസ്കത്ത്: ആര്.എസ്.സി ഗള്‍ഫിലുടനീളം സംഘടിപ്പിക്കുന്ന 'തര്‍തീല്‍-22' ഹോളി ഖുര്‍ആന്‍ മത്സരങ്ങള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും ഔദ്യോഗിക തുടക്കമായി. 916 പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളില്‍ സമാരംഭിച്ച തര്‍തീല്‍ സെക്ടര്‍, സെന്‍ട്രല്‍ മത്സരങ്ങള്‍ക്ക് ശേഷം മേയ് ആദ്യവാരം ഓരോ രാജ്യങ്ങളിലും നടക്കുന്ന ഫൈനല്‍ മത്സരത്തോടെ പരിസമാപ്തിയാകും.
ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുല്‍ ഖുര്‍ആന്‍ (ഗവേഷണ പ്രബന്ധം), ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ് എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. ഖുര്‍ആന്‍ പ്രഭാഷണങ്ങള്‍, ഇഫ്താര്‍ എന്നിവയും മത്സരത്തോടനുബന്ധിച്ച് നടക്കും. ഒമാന്‍, സൗദി ഈസ്റ്റ്, വെസ്റ്റ്, യു.എ.ഇ, ബഹ്റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളിലായി നടക്കുന്ന പരിപാടികളില്‍ മത്സരാര്‍ഥികളായി മാത്രം അയ്യായിരം പേര് പങ്കാളികളാകുമെന്ന് സംഘാടകര്‍ അറിയിച്ചു. പ്രത്യേകം തയാറാക്കിയ പോര്‍ട്ടില്‍ വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മത്സരങ്ങള്‍ക്ക് അവസരം നല്‍കുന്നത്.

