ആർ.എസ്.സി സീബ്, സുഹാർ സോൺ കൺവീനുകൾ സമാപിച്ചു
text_fieldsആർ.എസ്.സി സീബ്, സുഹാർ സോൺ ഭാരവാഹികൾ
മസ്കത്ത്: രിസാല സ്റ്റഡി സർക്കിൾ സീബ്, സുഹാർ സോണുകളിലെ യൂത്ത് കൺവീനുകൾ സമാപിച്ചു. ‘താളം തെറ്റില്ല’ എന്ന പ്രമേയത്തിൽ കഴിഞ്ഞ രണ്ടു മാസമായി നടന്നുവരുന്ന അംഗത്വ കാലത്തിനാണ് ഇതോടെ സമാപനമായത്.
അൽ സുതാലി ഹാളിൽ നടന്ന സീബ് സോൺ കൺവീൻ ഐ.സി.എഫ് റീജനൽ ജനറൽ സെക്രട്ടറി പി.സി.കെ ജബ്ബാർ കൺവീൻ ഉദ്ഘാടനം ചെയ്തു.
സോൺ ചെയർമാൻ ജവാദ് അദനി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് നാഷനൽ കമ്മിറ്റി അംഗങ്ങളായ ഖാസിം മഞ്ചേശരം, അഫ്സൽ പുളുക്കൂൽ എന്നിവർ നേത്രത്വം നൽകി. ആദിൽ സ്വാഗതവും ഷമീർ അഹ്സനി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി ശമീർ അഹ്സനി ഒഴുകൂർ (ചെയർമാൻ), മുഹമ്മദ് ജാസിർ കണ്ണൂർ (ജനറൽ സെക്രട്ടറി), അർഷദ് അംജദി മാനന്തവാടി (എക്സിക്യൂട്ടിവ് സെക്രട്ടറി), നിസാമുദ്ദീൻ മാനന്തവാടി, മുഹമ്മദ് തമീം ഹിശാമി (സംഘടന), സഫ്വാൻ തെന്നല, മുഹമ്മദ് നസീബ് ചിറമംഗലം (ഫിനാൻസ്, മുഹ്യദ്ധീൻ സഖാഫി, അശ്റഫ് കണ്ണൂർ(കലാലയം) മുഹമ്മദ് ഫൈസൽ കാക്കയങ്ങാട്, ആബിദ് കുനിയ(വിസ്ഡം) ഫൈറൂസ് കുട്ടിക്കാക്കം, മുഹമ്മദ് സ്വാലിഹ് ഷാമിൽ ഇർഫാനി (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
സി.എം മദ്്റസയിൽ നടന്ന സുഹാർ സോൺ കൺവീൻ ഷംസുദീൻ ബാഖവി വെങ്ങാട് ഉദ്ഘാടനം ചെയ്തു.
സകരിയ്യ സുറൈജി അധ്യക്ഷത വഹിച്ചു. വിവിധ സെഷനുകൾക്ക് നാഷനൽ സെക്രട്ടറിമാരായ ശരീഫ് സഅദി മഞ്ഞപറ്റ, അർഷദ് മുക്കോളി എന്നിവർ നേത്രത്വം നൽകി. ഇഖ്ബാൽ നെല്ലിയാമ്പതി സ്വാഗതവും മുഹമ്മദ് റഫീഖ് ഫാളിലി നന്ദിയും പറഞ്ഞു. ഭാരവാഹികളായി സകരിയ സുറൈജി നിലമ്പൂർ (ചെയർമാൻ), മുഹമ്മദ് ഇഖ്ബാൽ നെല്ലിയാമ്പതി (ജനറൽ സെക്രട്ടറി), മുഹമ്മദ് റഫീഖ് ഫാളിലി (എക്സിക്യൂട്ടിവ് സെക്രട്ടറി), മുഹമ്മദ് ശസിൻ കണ്ണൂർ, റഫീഖ് പഴയങ്ങാടി (സംഘടന), ബാസിൽ ഗുരുവായൂർ, മുഹമ്മദ് സുഹൈൽ തിരൂർ (ഫിനാൻസ്), ഹാഫിസ് അമീൻ മിസ്ബാഹി കൊല്ലം, സുഹൈൽ കുപ്പം (കലാലയം), മുഹമ്മദ് റാസിഖ് വയനാട്, റഫീഖ് അഹ്സനി കളത്തൂർ (വിസ്ഡം), മുഹമ്മദ് മുജ്ബ നിലമ്പൂർ, മുഹമ്മദ് സിനാൻ കണ്ണൂർ (മീഡിയ) എന്നിവരെ തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

