Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ർ.​എ​സ്.​സി ഒ​മാ​ന്‍...

ആ​ർ.​എ​സ്.​സി ഒ​മാ​ന്‍ ജാ​ഥ​ക്ക് സ​മാ​പ​നം

text_fields
bookmark_border
ആ​ർ.​എ​സ്.​സി ഒ​മാ​ന്‍ ജാ​ഥ​ക്ക് സ​മാ​പ​നം
cancel
camera_alt

രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ളി​ന്‍റെ ഒ​മാ​ൻ ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി സ​ഖാ​ഫി സം​സാ​രി​ക്കു​ന്നു

മ​സ്‌​ക​ത്ത്: രി​സാ​ല സ്റ്റ​ഡി സ​ര്‍ക്കി​ള്‍(​ആ​ർ.​എ​സ്.​സി) ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഒ​മാ​ന്‍ ജാ​ഥ​ക്ക്​ സ​മാ​പ​നം. ഒ​രു മാ​സ​ക്കാ​ല​മാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന ജാ​ഥ​യു​ടെ സ​മാ​പ​ന സ​മ്മേ​ള​നം റൂ​വി സ്റ്റാ​ര്‍ ഓ​ഫ് കൊ​ച്ചി​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്നു. ഐ.​സി.​എ​ഫ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സെ​ക്ര​ട്ട​റി നി​സാ​ര്‍ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ര്‍.​എ​സ്.​സി ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍ കെ.​പി.​എ. വ​ഹാ​ബ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​ന്നി യു​വ​ജ​ന സം​ഘം സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ന്‍ ഡോ. ​മു​ഹ​മ്മ​ദ് കു​ഞ്ഞി സ​ഖാ​ഫി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ആ​ര്‍.​എ​സ്.​സി ഗ്ലോ​ബ​ല്‍ ചെ​യ​ര്‍മാ​ന്‍ സ​ക​രി​യ ശാ​മി​ല്‍ ഇ​ര്‍ഫാ​നി സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ചു. നാ​സ​റു​ദ്ദീ​ന്‍ സ​ഖാ​ഫി കോ​ട്ട​യം, ഐ.​സി.​എ​ഫ് ഒ​മാ​ന്‍ നാ​ഷ​ന​ല്‍ ചെ​യ​ര്‍മാ​ന്‍, ഷ​ഫീ​ഖ് ബു​ഖാ​രി കൊ​ല്ലം, റ​ഫീ​ഖ് സ​ഖാ​ഫി (എ​സ്.​ജെ.​എം ഒ​മാ​ന്‍) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

മു​നീ​ബ് ടി.​കെ. സ്വാ​ഗ​ത​വും ഫ​ബാ​രി കു​റ്റി​ച്ചി​റ ന​ന്ദി​യും പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ഒ​മാ​നി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ത്തു. വ്യ​ത്യ​സ്ത സെ​ഷ​നു​ക​ളി​ല്‍ ഗ്ലോ​ബ​ല്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഹ​ബീ​ബ് മാ​ട്ടൂ​ല്‍, ഗ്ലോ​ബ​ല്‍ സെ​ക്ര​ട്ട​റി നി​ഷാ​ദ് അ​ഹ്സ​നി, അ​ബ്ദു​സ്സ​ലാം സ​ഖാ​ഫി, ജാ​ബി​ര്‍ ജ​ലാ​ലി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rallyR.S.COman
News Summary - RSC Oman rally
Next Story