Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാശം ​േനരിട്ട...

നാശം ​േനരിട്ട വീടുകൾക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1000 റി​യാ​ൽ

text_fields
bookmark_border
നാശം ​േനരിട്ട വീടുകൾക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1000 റി​യാ​ൽ
cancel

മ​സ്​​ക​ത്ത്​: ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നാശം ​േനരിട്ട വീ​ടു​ക​ൾ​ക്ക്​ അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി 1000 റി​യാ​ൽ അ​നു​വ​ദി​ക്കാ​ൻ മ​ന്ത്രി​ത​ല സ​മി​തി തീ​രു​മാ​നി​ച്ച​താ​യി ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളാ​ണ്​ ത​ക​ർ​ന്നി​രി​ക്കു​ന്ന​ത്. പ​ല​തും വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു​ണ്ടാ​യ നാ​ശ​ന​ഷ്​​ട​ങ്ങ​ളും വി​വി​ധ വ​കു​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ല​യി​രു​ത്താ​ൻ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ ര​ണ്ടാ​മ​ത്തെ യോ​ഗം സു​വൈ​ക്ക്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു.

പു​ന​ര​ധി​വാ​സം, അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​മൊ​രു​ക്ക​ൽ, പൊ​തു​ജ​നാ​രോ​ഗ്യം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​യി​ലെ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​ചെ​യ്​​തു. റോ​ഡു​ക​ളും മ​റ്റും തു​റ​ന്ന്​ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​തം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മി​തി അ​ഭി​ന​ന്ദി​ച്ചു.

ദു​രി​ത​ബാ​ധി​ത ഗ്രാ​മ​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ൾ നേ​രി​ട്ട നാ​ശ​ന​ഷ്​​ട​ങ്ങ​ളു​ടെ പ​ട്ടി​ക പൂ​ർ​ത്തി​യാ​ക്കു​ന്ന​ത് തു​ട​രു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ച​ത്ത മൃ​ഗ​ങ്ങ​ളെ നീ​ക്കം​ചെ​യ്യു​ന്ന​ത​ട​ക്ക​മു​ള്ള നി​ര​വ​ധി ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ​ആ​രോ​ഗ്യ​വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

കെ​ട്ടി​ക്കി​ട​ക്കു​ന്ന വെ​ള്ളം ഒ​ഴ​വാ​ക്കു​ന്ന​തി​നും സാ​മ്പി​ളു​ക​ൾ എ​ടു​ത്ത​തി​നു​ശേ​ഷം കു​ള​ങ്ങ​ൾ പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഇ​ല്ലാ​ത്ത​താ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.​ ജ​ല​ദൗ​ർ​ല​ഭ്യം ​േന​രി​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ ക​ര​സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ച്​ ​ വെ​ള്ള​മെ​ത്തി​ക്കു​ന്നു​ണ്ട്​. ധ​ന​മ​ന്ത്രി സു​ൽ​ത്താ​ൻ ബി​ൻ സ​ലീം അ​ൽ​ഹ​ബ്​​സി​യാ​ണ്​ മ​ന്ത്രി​ത​ല സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​ൻ. ശ​ഹീ​ൻ ചു​ഴ​ലി​ക്കാ​റ്റ്​ വീ​ശി​യ ഉ​ട​ൻ ത​ന്നെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ പ്ര​ത്യേ​ക യോ​ഗം വി​ളി​ച്ച്​ മ​ന്ത്രി​ത​ല​സ​മ​തി രൂ​പ​വ​ത്​​ക​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscatshaheen
News Summary - Rs.1000 riyal as emergency relief for damaged houses
Next Story