Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രാഫിക് പിഴയെന്ന്...

ട്രാഫിക് പിഴയെന്ന് കാണിച്ച് വ്യാജ ഇമെയിൽ; മുന്നറിയിപ്പുമായി ഒമാൻ റോയൽ പൊലീസ്

text_fields
bookmark_border
ട്രാഫിക് പിഴയെന്ന് കാണിച്ച് വ്യാജ ഇമെയിൽ; മുന്നറിയിപ്പുമായി ഒമാൻ റോയൽ പൊലീസ്
cancel

മസ്കത്ത്: ഒമാനിൽ ട്രാഫിക് പിഴകൾ അടക്കാനുണ്ടെന്ന വ്യാജേന താമസക്കാരെ ലക്ഷ്യമിട്ട് പ്രചരിക്കുന്ന ഇമെയിലുകൾക്കെതിരെ റോയൽ ഒമാൻ പൊലീസ് കർശന മുന്നറിയിപ്പ് നൽകി. ഔദ്യോഗിക ട്രാഫിക് അധികൃതരുടെ പേരിൽ വരുന്ന ഇത്തരം സന്ദേശങ്ങളിലെ സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ബാങ്കിങ് വിവരങ്ങൾ പങ്കുവെക്കുകയോ ചെയ്യരുതെന്ന് അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു.

ഔദ്യോഗിക സംവിധാനങ്ങളെ അനുകരിച്ച് തട്ടിപ്പുകാർ അയക്കുന്ന ഇമെയിലുകളിൽ പിഴയടക്കാനെന്ന പേരിൽ വ്യാജ ലിങ്കുകൾ നൽകിയാണ് തട്ടിപ്പ് നടത്തുന്നത്. ഈ ലിങ്കുകൾ വഴി ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം.

അപരിചിതമായ ലിങ്കുകൾ തുറക്കരുതെന്നും സംശയാസ്പദമായ അറ്റാച്ച്മെന്റുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് നിർദേശിച്ചു. ഔദ്യോഗികമല്ലാത്ത പ്ലാറ്റ്‌ഫോമുകളിലൂടെ രഹസ്യ വിവരങ്ങൾ കൈമാറരുത്. ഇത്തരം സൈബർ തട്ടിപ്പ് ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ആർ.ഒ.പി ഓർമ്മിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Royal oman policeGulf NewsOman News
News Summary - Royal Oman Police warns of fake email claiming to be a traffic fine
Next Story