Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രാഫിക് പിഴ സംബന്ധിച്ച് മൊബെലിൽ മെസേജ് വന്നോ? വ്യാജനാവാം, സൂക്ഷിച്ചോളൂ...

text_fields
bookmark_border
ട്രാഫിക് പിഴ സംബന്ധിച്ച വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്
ട്രാഫിക് പിഴ സംബന്ധിച്ച് മൊബെലിൽ മെസേജ് വന്നോ? വ്യാജനാവാം, സൂക്ഷിച്ചോളൂ...
cancel
camera_alt

പ്രതീകാത്മക ചിത്രം

മസ്‌കത്ത്: ട്രാഫിക് പിഴകൾ അടക്കാനുണ്ടെന്ന് കാണിച്ച് മൊബൈൽ ഫോണുകളിൽ എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് അടിയന്തര ജാഗ്രതാ നിർദേശവുമായി റോയൽ ഒമാൻ പൊലീസ്. ഇത്തരം സന്ദേശങ്ങൾ വഴി നടക്കുന്ന സാമ്പത്തിക തട്ടിപ്പുകളിൽ വീഴരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

ട്രാഫിക് പിഴ അടക്കാനുണ്ടെന്നും 12 മണിക്കൂറിനകം പണം അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നുമാണ് വ്യാജ സന്ദേശങ്ങളിൽ പറയുന്നത്. ഇതിനായി അനധികൃത ലിങ്കും സന്ദേശത്തോടൊപ്പം നൽകിയിട്ടുണ്ടാകും. ഇവ പൂർണമായും ഇലക്ട്രോണിക് തട്ടിപ്പിന്റെ ഭാഗമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വ്യക്തിഗത വിവരങ്ങൾ കൈമാറുകയോ ചെയ്യരുതെന്ന് അധികൃതർ കർശന നിർദേശം നൽകി. ട്രാഫിക് പിഴകളെക്കുറിച്ചുള്ള വിവരങ്ങൾ റോയൽ ഒമാൻ പൊലീസിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രം പരിശോധിക്കുക. സംശയാസ്പദമായ സന്ദേശങ്ങളോ ലിങ്കുകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സുരക്ഷാ ഏജൻസികളെ വിവരമറിയിക്കണമെന്നും ആർ.ഒ.പി അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Royal Oman Police warns against fake messages regarding traffic fines
Next Story