മണിക്കൂറിൽ 200 കിലോമീറ്റർ ! പറപറന്ന് ഡ്രൈവർമാർ; വിലങ്ങിട്ട് റോയൽ ഒമാൻ പൊലിസ്
text_fieldsമസ്കത്ത്: ഒമാനിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാരെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലാണ് സംഭവം. ട്രാഫിക് പൊലിസിന്റെ പതിവ് പരിശോധനകൾക്കിടയിൽ മൊബൈൽ സ്പീഡ് മോണിറ്ററിങ് ഉപകരണങ്ങൾ (മൊബൈൽ റഡാറുകൾ) വഴിയാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇതിൽ ഒരു വാഹനം മണിക്കൂറിൽ 222 കിലോമീറ്റർ വേഗതയിലും മറ്റൊന്ന് മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലുമാണ് സഞ്ചരിച്ചിരുന്നത്. ഇരു ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.അമിതവേഗതയാണ് ഗുരുതരമായ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമായി തുടരുന്നതെന്ന് മുന്നറിയിപ്പ് നൽകിയ അധികൃതർ, വേഗപരിധി പാലിക്കാനും ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും ഡ്രൈവർമാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

