റോയൽ ഒമാൻ പൊലീസ് വാർഷിക ദിനാചരണം
text_fieldsറോയൽ ഒമാൻ പൊലീസ് വാർഷികദിനാചരണ ഭാഗമായി നിസ്വയിയിലെ മിലിട്ടറി
ഗ്രൗണ്ടിൽ നടന്ന പരേഡിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് സല്യൂട്ട് സ്വീകരിക്കുന്നു
മസ്കത്ത്: റോയൽ ഒമാൻ പൊലീസ് വാർഷികദിനം ആചരിച്ചു. നിസ്വയിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സായുധസേനയുടെ പരമോന്നത കമാൻഡർ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധ്യക്ഷത വഹിച്ചു.
നിസ്വയിലെത്തിയ സുല്‍ത്താനെ പൊലീസ് ആൻഡ് കസ്റ്റംസ് ഇന്‍സ്പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന് മുഹ്സിന് അല്‍ ശറൈഖിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടർന്ന് നടന്ന സൈനിക പരേഡില്‍ വിവിധ സേനാ വിഭാഗങ്ങള്‍ സുല്‍ത്താന്‍ സല്യൂട്ട് നല്കി. പരിശീലനം പൂര്‍ത്തിയാക്കിയ റോയല്‍ ഒമാന്‍ പൊലീസ് പുതിയ ബാച്ചിന്റെ ബിരുദദാനവും നടന്നു. ഉന്നത വിജയം നേടിയ ബിരുദധാരികള്‍ സുൽത്താനില്‍നിന്ന് ആദരസൂചകമായ ഖഡ്ഗം സ്വീകരിച്ചു.
റോയല്‍ ഒമാന്‍ പൊലീസിന്റെ ഉപഹാരം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന് ലെഫ്. ജനറല്‍ ഹസ്സന് മുഹ്സിന് അല്‍ ശറൈഖി സമ്മാനിച്ചു. രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, കമാന്‍ഡേഴ്സ്, സുല്‍ത്താന്‍ സായുധസേന, സുരക്ഷ വിഭാഗം മേധാവികള്‍, ആര്.ഒ.പി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വർഷവും ജനുവരി അഞ്ചിനാണ് ആർ.ഒ.പിയുടെ വാർഷികദിനം രാജ്യത്ത് നടക്കാറ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

