റമദാനിൽ ട്രക്കുകൾക്ക് ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്
text_fieldsമസ്കത്ത്: വിശുദ്ധ റമദാൻ മാസത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ ട്രക്കുകളുടെ സഞ്ചാരത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. തിരക്കേറിയ സമയങ്ങളിൽ പ്രധാന ഹൈവേകളിലെ ഗതാഗതസൗകര്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ആർ.ഒ.പി അറിയിപ്പുപ്രകാരം, ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ഏഴു മുതൽ 9.30 വരെയും ഉച്ചക്ക് 12 മുതൽ വൈകീട്ട് നാലുവരെയും ട്രക്കുകൾക്ക് സഞ്ചാരനിരോധനം ഉണ്ടായിരിക്കും.
ശനിയാഴ്ചകളിൽ വൈകിട്ട് ആറു മുതൽ രാത്രി 10 വരെ നിർദിഷ്ട റോഡുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ബാധകമാകും. സുൽത്താൻ ഖാബൂസ് റോഡ് (ഖുറം ജങ്ഷൻ മുതൽ വടക്കൻ ബാത്തിനയിലെ ഖൽമത് മിലാഹ അതിർത്തിവരെ), സുൽത്താൻ തവൈനി ബിൻ സഈദ്റോഡ് (ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ ദാഖിലിയ ഗവർണറേറ്റിലെ ബിദ്ബിദ് പാലം വരെ) എന്നിവയിൽ നിയന്ത്രണം ഉണ്ടാകും. നിർദിഷ്ട സമയങ്ങളിൽ മസ്കത്ത് ഗവർണറേറ്റിലെ പ്രധാന റോഡുകളിലും നിയന്ത്രണം ബാധകമായിരിക്കുമെന്നും യാത്രക്കാർ ഗതാഗത നിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

