റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി റോയൽ ഓഫിസ് മന്ത്രിയുമായി ചർച്ച നടത്തി
text_fieldsറഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവു റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി ചർച്ച നടത്തുന്നു
മസ്കത്ത്: റഷ്യൻ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി നിക്കോളായ് പത്രുഷേവും പ്രതിനിധി സംഘവും റോയൽ ഓഫിസ് മന്ത്രി ജനറൽ സുൽത്താൻ മുഹമ്മദ് അൽ നുഅ്മാനിയുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളുടെ വിവിധ മേഖലകളിലെ വികസനത്തെക്കുറിച്ചും ജനറൽ അൽ നുഅ്മാനി വിശദീകരിച്ചു.
പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഒമാന്റെ സജീവ പങ്കിനെ നിക്കോളായ് പത്രുഷേവ് അഭിനന്ദിക്കുകയും ചെയ്തു. ഒമാനും റഷ്യയും തമ്മിലുള്ള വിവിധ മേഖലകളിലെ ബന്ധങ്ങളും സംയുക്ത താൽപര്യങ്ങൾ നേടിയെടുക്കുന്നതിന് അവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു. പരസ്പരപ്രാധാന്യമുള്ള നിരവധി കാര്യങ്ങളും ചർച്ച ചെയ്തു. ഒമാനിലെ റഷ്യൻ അംബാസഡർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

