Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡിനിടയിലും സാധാരണ...

കോവിഡിനിടയിലും സാധാരണ ചികിത്സ മുടക്കാതെ റോയൽ ആശുപത്രി

text_fields
bookmark_border
കോവിഡിനിടയിലും സാധാരണ ചികിത്സ മുടക്കാതെ റോയൽ ആശുപത്രി
cancel

മ​സ്​​ക​ത്ത്​: കോ​വി​ഡി​െൻറ വ്യാ​പ​നം സൃ​ഷ്​​ടി​ച്ച സ​മ്മ​ർ​ദ​ത്തി​നി​ട​യി​ലും സാ​ധാ​ര​ണ ചി​കി​ത്സ മു​ട​ക്കാ​തെ റോ​യ​ൽ ഹോ​സ്​​പി​റ്റ​ൽ. എ​ല്ലാ സ​ന്നാ​ഹ​ങ്ങ​ളോ​ടെ​യും ഒ.​പി ക്ലി​നി​ക്, ഓ​പ​റേ​ഷ​ൻ തി​യ​റ്റ​ർ, ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും തു​ട​രു​ന്നു​ണ്ട്.

ഐ.​സി.​യു വാ​ർ​ഡു​ക​ളി​ൽ ക​ടു​ത്ത സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​ന്ന സ​മ​യ​മാ​യി​ട്ടും 90 ശ​ത​മാ​നം ശേ​ഷി​യോ​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ ത​ങ്ങ​ൾ​ക്ക്​ ക​ഴി​യു​ന്ന​താ​യി ആ​ശു​പ​ത്രി​യി​ലെ മു​തി​ർ​ന്ന ക​ൺ​സ​ൽ​ട്ട​ൻ​റും അ​സി. ഡ​യ​റ​ക്​​ട​ർ ജ​ന​റ​ലു​മാ​യ ഡോ. ​മു​ഹ​ന്ന അ​ൽ മു​സ​ൽ​ഹി പ​റ​ഞ്ഞു. ഏ​പ്രി​ലി​ൽ മാ​ത്രം ആ​ശു​പ​ത്രി​യി​ലെ വി​വി​ധ ഒ.​പി​ക​ളി​ൽ 13,000ത്തി​ലേ​റെ പേ​ർ ചി​കി​ത്സ തേ​ടി​യ​താ​യി അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഡേ ​ക്ലി​നി​ക്കി​ൽ 1308 പേ​രും വെ​ർ​ച്വ​ൽ ക്ലി​നി​ക്കി​ൽ 5000ത്തി​ലേ​റെ പേ​രും ഇ​തി​നു​പു​റ​മെ ചി​കി​ത്സ നേ​ടി​യി​ട്ടു​ണ്ട്. 1309 ശ​സ്​​ത്ര​ക്രി​യ​ക​ളും ക​ഴി​ഞ്ഞ​മാ​സം മു​ട​ക്ക​മി​ല്ലാ​തെ ന​ട​ന്നു. അ​ർ​ബു​ദ ചി​കി​ത്സ വി​ഭാ​ഗ​ത്തി​ൽ 2000ത്തി​ലേ​റെ പേ​രും റേ​ഡി​യേ​ഷ​ൻ തെ​റ​പ്പി വി​ഭാ​ഗ​ത്തി​ൽ 1445 പേ​രും ഇ​ക്കാ​ല​യ​ള​വി​ൽ ചി​കി​ത്സ തേ​ടി.

പ​ക​ർ​ച്ച​വ്യാ​ധി മൂ​ല​മു​ണ്ടാ​യ അ​സാ​ധാ​ര​ണ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ രോ​ഗി​ക​ൾ​ക്ക് പ​രി​ച​ര​ണം ന​ൽ​കാ​നു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളും ആ​ശു​പ​ത്രി ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന്​ ഡോ. ​മു​സ​ൽ​ഹി പ​റ​ഞ്ഞു. രാ​ജ്യ​ത്തെ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും അ​ർ​ബു​ദം, ഹൃ​േ​ദ്രാ​​ഗ ചി​കി​ത്സ​ക്ക്​ മു​ട​ക്കം​വ​രു​ത്തി​യി​ല്ല. മ​ഹാ​മാ​രി​യു​ടെ ഘ​ട്ട​ത്തി​ൽ സ​മ​ർ​പ്പി​ത​രാ​യി പ്ര​വ​ർ​ത്തി​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യും സ​ഹ​ക​രി​ച്ച സ​മൂ​ഹ​ത്തി​ലെ വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു -അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Royal Hospital
Next Story