Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2026 12:31 PM IST Updated On
date_range 8 March 2026 12:31 PM ISTറോയൽ ആശുപത്രിക്ക് വീണ്ടും പ്ലാറ്റിനം അംഗീകാരം
text_fieldsbookmark_border
മസ്‌കത്ത്: അക്രഡിറ്റേഷൻ കാനഡ ഇന്റർനാഷനൽ നൽകുന്ന പ്ലാറ്റിനം നിലവാരത്തിലുള്ള അംഗീകാരം തുടർച്ചയായ രണ്ടാം തവണയും റോയൽ ഹോസ്പിറ്റലിന് ലഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാ ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്നതിൽ ആശുപത്രിയുടെ കാര്യക്ഷമത വ്യക്തമാക്കുന്നതാണ് ഈ നേട്ടം. 2016ലും 2019ലും ഗോൾഡ് നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചിരുന്നു.
പിന്നീട് 2023ൽ ആദ്യമായി പ്ലാറ്റിനം അംഗീകാരം നേടി. ഇപ്പോൾ തുടർച്ചയായ രണ്ടാം തവണയും പ്ലാറ്റിനം അംഗീകാരം തേടിയെത്തി. ക്ലിനിക്കൽ ഗവർണൻസ്, അപകടനിർമ്മാർജനം, രോഗി സുരക്ഷ തുടങ്ങിയ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയ സമഗ്ര വിലയിരുത്തലിന് ശേഷമാണ് ഈ അംഗീകാരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

