റോയൽ ഹോസ്പിറ്റലിൽ പുതിയ കാർഡിയാക് സേവനം തുടങ്ങി
text_fieldsറോയൽ ഹോസ്പിറ്റലിൽ പീഡിയാട്രിക് ഹാർട്ട് സർജറിയിൽ ത്രീഡി പ്രിന്റിങ് സേവനങ്ങൾക്ക്
തുടക്കമായപ്പോൾ
മസ്കത്ത്: റോയൽ ഹോസ്പിറ്റലിൽ പീഡിയാട്രിക് ഹാർട്ട് സർജറിയിൽ രോഗികൾക്ക് സേവനം നൽകുന്നതിനായി ത്രീഡി പ്രിന്റിങ്ങിന് കഴിഞ്ഞ ദിവസം തുടക്കമായി. സുൽത്താനേറ്റിൽ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള സേവനം നൽകുന്നത്.
ഹൃദ്രോഗ നിർണയത്തിന്റെ തോത് ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് സേവനം ആരംഭിച്ചിരിക്കുന്നതെന്ന് റോയൽ ഹോസ്പിറ്റലിലെ നാഷനൽ ഹാർട്ട് സെന്ററിലെ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. അല ബിൻ ഹസൻ അൽ ലവതി പറഞ്ഞു. സുരക്ഷിതമായ ശസ്ത്രക്രിയ ആസൂത്രണത്തിനും കൃത്യതക്കും ഈ സേവനം സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

