റോയൽ ഗാർഡ് ഓഫ് ഒമാൻ വാർഷിക ദിനം ആചരിച്ചു
text_fieldsറോയൽ ഗാർഡ് ഓഫ് ഒമാൻ വാർഷിക ദിനാചരണത്തിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുന്നു
മസ്കത്ത്: വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുടെ നേതൃത്വത്തിൽ റോയൽ ഗാർഡ് ഓഫ് ഒമാൻ വാർഷിക ദിനം ആചരിച്ചു. മിലിട്ടറി ഗ്രൗണ്ടിൽ നടന്ന ഔദ്യോഗിക ചടങ്ങിന് രാജഗീത ആലാപനത്തോടെ തുടക്കമായി. റോയൽ ഗാർഡിന്റെ കാര്യക്ഷമതയും കൃത്യതയും പ്രതിഫലിപ്പിക്കുന്ന പ്രകടനങ്ങളും വിവിധ വിഭാഗങ്ങളുടെ ബിരുദദാനവും ആഘോഷ പരിപാടിയുടെ ഭാഗമായിരുന്നു.
പുതിയ റിക്രൂട്ട്മെന്റ് ബാച്ചിലെ ഉന്നത ബിരുദധാരികൾക്ക് മികവിനുള്ള സർട്ടിഫിക്കറ്റുകളും ആർ.ജി.ഒ ഉദ്യോഗസ്ഥർക്ക് പ്രത്യേക സേവന മെഡലും സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി സമ്മാനിച്ചു. ആർ.ജി.ഒ ഫ്രീ ഫാൾ ടീമിന്റെ പാരച്യൂട്ട് പ്രകടനവും മുഖ്യ ആകർഷണമായി. നിരവധി മന്ത്രിമാർ, ശൂറാ കൗൺസിൽ ചെയർമാൻ, സുൽത്താന്റെ സായുധ സേനകളുടെയും സൈനിക, സുരക്ഷ യൂനിറ്റുകളുടെയും കമാൻഡർമാർ, വിരമിച്ച കമാൻഡർമാർ, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈനിക ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ ഒത്തുചേരലും ചടങ്ങിന് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

