Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റോയൽ ഗാർഡ് ഓഫ് ഒമാൻ വാർഷികാഘോഷം

text_fields
bookmark_border
പുതിയ ഉദ്യോഗസ്ഥരും സൈനികരും സേനയുടെ ഭാഗമായി
റോയൽ ഗാർഡ് ഓഫ് ഒമാൻ വാർഷികാഘോഷം
cancel

മസ്‌കത്ത്: റോയൽ ഗാർഡ് ഓഫ് ഒമാന്റെ വാർഷികാഘോഷം മസ്‌കത്തിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്നു. മസ്‌കത്ത് ഗവർണറും സഹമന്ത്രിയുമായ സയ്യിദ് ബിലറബ് ബിൻ ഹൈതം അൽ സഈദിന്റെ രക്ഷാകർതൃത്വത്തിലായിരുന്നു ചടങ്ങ്.

പുതിയ ബാച്ച് ഉദ്യോഗസ്ഥരുടെയും റിക്രൂട്ട് സൈനികരുടെയും പാസിങ് ഔട്ട് പരേഡ് ആഘോഷത്തിന്റെ ഭാഗമായി നടന്നു. സൈനിക നിരകളും വിവിധ പ്രകടനങ്ങളും റോയൽ ഗാർഡിന്റെ പ്രവർത്തന മികവും സജ്ജതയും വിളിച്ചോതുന്നതായി.

എല്ലാ വർഷവും നവംബർ ഒന്നിനാണ് റോയൽ ഗാർഡ് ഓഫ് ഒമാൻ വാർഷികദിനം ആചരിക്കുന്നത്. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ പരിപാലനത്തിലും പിന്തുണയിലും വിവിധ മേഖലകളിൽ സേന കൈവരിച്ച പുരോഗതിയും വികസനവും ആഘോഷം അടയാളപ്പെടുത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Royal Guard of Oman annual celebrations
Next Story