അവയവദാന ചട്ടക്കൂട് ശക്തിപ്പെടുത്തി രാജകീയ ഉത്തരവ്
text_fieldsആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി
മസ്കത്ത്: അവയവങ്ങളും ടിഷ്യു മാറ്റിവെക്കലും നിയന്ത്രിക്കുന്നത് സംബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിഖ് അടുത്തിടെ പുറപ്പെടുവിച്ച രാജകീയ ഉത്തരവ് ഒമാന്റെ മെഡിക്കൽ നിയമനിർമാണ ചട്ടക്കൂട് കെട്ടിപ്പടുക്കുന്നതിൽ ഒരു പ്രധാന നാഴികക്കല്ലാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ദാതാക്കളുടെയും സ്വീകർത്താക്കളുടെയും അവകാശങ്ങളും സുരക്ഷിതത്വവും സംരക്ഷിച്ച് ദേശീയ അവയവം മാറ്റിവെക്കൽ പരിപാടിയെ നിയമം ശക്തിപ്പെടുത്തുന്നുവെന്ന് ആരോഗ്യമന്ത്രി ഹിലാൽ ബിൻ അലി അൽ സബ്തി ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു. ജീവിതകാലത്തായാലും മരണശേഷമായാലും അവയവദാനത്തിനുള്ള വ്യക്തമായ വ്യവസ്ഥകളും നടപടിക്രമങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
അവയവമാറ്റ നടപടിക്രമങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മെഡിക്കൽ സ്ഥാപനങ്ങൾക്ക് നിയമപരമായ ഉത്തരവാദിത്തവും ചുമതലകളും നൽകുകയും ചെയ്യുന്നു.
സുൽത്താനേറ്റിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തെയും വിവിധ മേഖലകളുമായുള്ള ഏകോപനത്തെയും ശക്തിപ്പെടുത്തുന്ന ശാസ്ത്രീയവും പ്രായോഗികവുമായ മാർഗനിർദ്ദേശങ്ങളുടെ ഒരു സംയോജിത ചട്ടക്കൂടാണ് നിയമമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
നിയമം ഒമാൻ വിഷൻ 2040യുമായി യോജിപ്പിച്ച്, അതിന്റെ ലക്ഷ്യങ്ങളെ ശക്തിപ്പെടുത്തുകയും എല്ലാവർക്കും കൂടുതൽ ഉൾക്കൊള്ളുന്ന ആരോഗ്യ പരിരക്ഷാ സേവനങ്ങൾ നൽകുന്നതിനെ പിന്തുണക്കുയും ചെയ്യുന്നു.
ഒമാനിലെ ആരോഗ്യ പരിപാലന മേഖലയെ തുടർച്ചയായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ രാജകീയ ശ്രദ്ധക്കും പ്രതിബദ്ധതക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

