റോയൽ അലയൻസ് ഗ്രൂപ്പിന് പുതിയ കോർപറേറ്റ് ഓഫിസ്, ഉദ്ഘാടനം മൂന്നിന്
text_fieldsറോയൽ അലയൻസ് ഗ്രൂപ്പ് അധികൃതർ വാർത്താസമ്മേളനത്തിൽ
ദോഹ: വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്ന റോയൽ അലയൻസ് ഗ്രൂപ്പി(ആർ.എ.ജി)ന്‍റെ കോർപറേറ്റ് ഓഫിസ് ഒക്ടോബർ മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് മാനേജ്മെൻറ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 2013ലാണ് കമ്പനി പ്രവർത്തനം ആരംഭിച്ചത്. ഇന്ന് 11 അനുബന്ധ കമ്പനികളും 613 ജീവനക്കാരുമായി കുതിക്കുകയാണ് റോയൽ അലയൻസ് ഗ്രൂപ്പ്.
ദോഹ അൽവത്വൻ സെൻററിന് സമീപത്തായി പ്രവർത്തനം ആരംഭിക്കുന്ന കോർപറേറ്റ് ഓഫിസ് വിവിധ അനുബന്ധ സംരംഭങ്ങളുടെ ഓഫിസ് സമുച്ചയമാണ്. ബിസിനസ് കൺസൾട്ടിങ്, പി.ആർ.ഒ സർവിസ്, ലിമോസിൻ, ട്രാവൽ ആൻറ് ടൂറിസം, മെഡിക്കൽ ടൂറിസം, ട്രേഡിങ് തുടങ്ങിയ മേഖലകളിൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ട്.
ഖത്തർ നാഷനൽ വിഷൻ 2030ന്‍റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾെകാണ്ട് രാജ്യത്തിന്‍റെ സമഗ്ര പുരോഗതിക്കായി ബിസിനസ് രംഗത്ത് സംഭാവനകൾ നൽകുകയാണ് ഗ്രൂപ്പ് ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവയെ കോർത്തിണക്കി മെഡിക്കൽ ടൂറിസം രംഗത്തും സജീവമാകുകയാണ് ഗ്രൂപ്പ്.
ആർ.എ.ജി. ചെയർമാൻ ശൈഖ് മിശ്അൽ ഖലീഫ ആൽഥാനി, മാനേജിങ് ഡയറക്ടർ മുഹമ്മദ് അസ്ലം, ശൈഖ് മുബാറക് ഖലീഫ ആൽഥാനി, ശൈഖ് സഊദ് ഖലീഫ ആൽഥാനി, കൺസൾട്ടൻറ് ഉബൈദുല്ല എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

