അന്താരാഷ്ട്ര സംഗീതമത്സരത്തിൽ നേട്ടം കൊയ്ത് റോയൽ എയർഫോഴ്സ്
text_fieldsമസ്കത്ത്: ലോക സംഗീതമത്സരത്തിന്റെ ഭാഗമായി നടന്ന സംഗീതമത്സരത്തിൽ റോയൽ എയർഫോഴ്സ് ഒമാന്റെ സംഘത്തിന് നേട്ടം.
പരിപാടിയിലെ മൊത്തത്തിലുള്ള പ്രകടനത്തിലാണ് ടീം ഒന്നാം സ്ഥാനത്തെത്തിയത്. സ്കോട്ലൻഡിലെ അഞ്ചു നഗരങ്ങളിലായാണ് സംഗീതമത്സരം അരങ്ങേറുന്നത്. റോയൽ ഒമാൻ ആർമിക്കു കീഴിലെ മ്യൂസിക് ബാൻഡ് നേരത്തേ മത്സരത്തിൽ പങ്കെടുക്കാനായി സ്കോട്ലൻഡിലെത്തിയിരുന്നു. 180 ബാൻഡുകൾ പങ്കെടുക്കുന്ന മത്സരം ആഗസ്റ്റ് 21 വരെയാണ് അരങ്ങേറുന്നത്.
ഒമാനി സൈനിക ബാൻഡിന്റെ ഉന്നത നിലവാരം, കളിക്കാരുടെ അച്ചടക്കത്തിന്റെയും പ്രഫഷനലിസത്തിന്റെയും വ്യാപ്തി എന്നിവ പ്രകടിപ്പിക്കാനുള്ള അവസരമാണ് ഈ പങ്കാളിത്തമെന്ന് ഒമാൻ റോയൽ ആർമി സംഗീത ഡയറക്ടർ കേണൽ അഹമ്മദ് ബിൻ സാലിം അൽ ശുകൈരി പറഞ്ഞു.
മത്സരത്തിൽ ഉന്നതസ്ഥാനങ്ങൾ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

