Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടൂ​റി​സം...

ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതിന്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വ​ട്ട​മേ​ശ സ​മ്മേ​ള​നം

text_fields
bookmark_border
indian embassy
cancel
camera_alt

ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന വ​ട്ട​മേ​ശ സ​മ്മേ​ള​നം

മ​സ്ക​ത്ത്​: ടൂ​റി​സ​ത്തെ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ വ​ട്ട​മേ​ശ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. 40ഓ​ളം ഒ​മാ​നി, ഇ​ന്ത്യ​ൻ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​ർ പ​​ങ്കെ​ടു​ത്തു. ഇ​ന്ത്യ​യി​ലെ ടൂ​റി​സം മേ​ഖ​ല​യി​ൽ സാ​ധ്യ​ത​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന 'ഇ​ൻ​ക്രെ​ഡി​ബി​ൾ ഇ​ന്ത്യ' വി​ഡി​യോ​യു​ടെ പ്ര​ദ​ർ​ശ​ന​വും ന​ട​ന്നു. ഇ​ന്ത്യ ഗ​വ​ൺ​മെ​ന്റി​ന്‍റെ ടൂ​റി​സം മ​ന്ത്രാ​ല​യം അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി (ടൂ​റി​സം) രാ​കേ​ഷ് കു​മാ​ർ വ​ർ​മ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

ഇ​ന്ത്യ​യെ പ്രി​യ​പ്പെ​ട്ട യാ​ത്ര​കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള സ​ഹാ​യം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​ക​ണ​മെ​ന്ന്​ അ​​​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ർ​ച്ച്​ 27മു​ത​ൽ അ​ന്താ​രാ​ഷ്ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തോ​ടെ യാ​ത്ര​മേ​ഖ​ല സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക്​ എ​ത്തു​മെ​ന്ന്​ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ച്ച അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ്​ പ​റ​ഞ്ഞു. 2021 ന​വം​ബ​ർ മു​ത​ൽ ഇ​ന്ത്യ ഗ​വ​ൺ​മെ​ന്‍റ്​ പ്ര​ഖ്യാ​പി​ച്ച 500,000 സൗ​ജ​ന്യ ടൂ​റി​സ്റ്റ്​ വി​സ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ച്ച അ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക്​ ആ​ക​ർ​ഷ​ക​മാ​യ ടൂ​ർ പാ​ക്കേ​ജു​ക​ൾ ഒ​രു​ക്കാ​ൻ ടൂ​ർ ഓ​പ​റേ​റ്റ​ർ​മാ​രോ​ട് അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

ഇ​ന്ത്യ​യി​ൽ​നി​ന്ന് പ്ര​തി​വ​ർ​ഷം 26 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം യാ​ത്ര​ക്കാ​രാ​ണ്​ ഒ​മാ​നി​ലേ​ക്ക്​ വ​രു​ന്ന​ത്. പ്ര​മോ​ഷ​നും ന​ല്ല പാ​ക്കേ​ജു​ക​ളും ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തി​ലൂ​ടെ ഒ​മാ​ന് വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കാ​മെ​ന്നും അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ടൂ​റി​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി റോ​ഡ്​ ഷോ​ക​ൾ, യാ​ത്ര​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ കാ​മ്പ​യി​നു​ക​ൾ, പ​ര​സ്യം, സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ബ​ന്ധം​സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ പ​രി​പാ​ടി​യി​ൽ പ​​​ങ്കെ​ടു​ത്ത​വ​ർ പ​ങ്കു​വെ​ച്ചു.

ടൂ​റി​സം പ്രോ​ത്സാ​ഹ​ന​ത്തി​നാ​യി ക​ഴി​ഞ്ഞ​മാ​സം എ​ട്ടി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ഇ​ന്ത്യ-​ഒ​മാ​ൻ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യു​​ടെ ഭാ​ഗ​മാ​യാ​ണ്​ വ​ട്ട​​മേ​ശ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman tourismindia TourIndian TourismindiaTourismOman
News Summary - round table meeting at Indian embassy
Next Story