Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജ​ബ​ൽ അ​ഖ്​​ദ​റി​ൽ...

ജ​ബ​ൽ അ​ഖ്​​ദ​റി​ൽ റോ​സാ​പ്പൂ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്നു

text_fields
bookmark_border
ജ​ബ​ൽ അ​ഖ്​​ദ​റി​ൽ റോ​സാ​പ്പൂ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്നു
cancel
camera_alt

ജ​ബ​ൽ അ​ഖ്​​ദ​റി​ലെ റോ​സാ​പ്പൂ കൃ​ഷി

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ബ​ൽ അ​ഖ്​​ദ​റി​ൽ റോ​സാ​പ്പൂ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​മാ​യി കൃ​ഷി, ഫി​ഷ​റീ​സ്, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം. റോ​സാ​പ്പൂ കൃ​ഷി​യു​ടെ അ​ധി​ക മൂ​ല്യം ഉ​യ​ർ​ത്തു​ന്ന പ​ദ്ധ​തി​ക്കാ​യി അ​ഗ്രി​ക​ൾ​ച​റ​ൽ ആ​ൻ​ഡ് ഫി​ഷ​റീ​സ് ഡെ​വ​ല​പ്‌​മെൻറ് ഫ​ണ്ടി​ൽ​നി​ന്ന് 1,50,000 റി​യാ​ൽ അ​നു​വ​ദി​ച്ചു. 15 ക​ർ​ഷ​ക​ർ​ക്ക് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും. പ​നി​നീ​ർ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ മേ​ഖ​ല​യി​ലും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളി​ലും 15 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​രി​ശീ​ല​നം ന​ൽ​കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജ​ബ​ൽ അ​ഖ്ദ​റി​ലെ റോ​സ് കൃ​ഷി​യെ​യും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളെ​യും​കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക, മേ​ഖ​ല​യി​ലെ റോ​സാ​പ്പൂ​ക്ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യ​ങ്ങ​ളി​ലെ ചി​ല ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് അ​ഞ്ച്​ ഏ​ക്ക​റി​ൽ റോ​സാ​പ്പൂ​കൃ​ഷി​യെ പി​ന്തു​ണ​ക്കു​ക എ​ന്നി​വ​യാ​ണ്​ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭൂ​മി, കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നും ഇ​ട​പാ​ടു​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പു​റ​മേ​യാ​ണി​ത്.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് റോ​സ് കൃ​ഷി​ക്കും അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​മു​ള്ള ഡേ​റ്റ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ളു​ണ്ടെ​ന്ന് കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന വി​ക​സ​ന ഫ​ണ്ട് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഹ​നാ​ൻ ബി​ൻ​ത് സ​യീ​ദ് അ​ൽ സു​ലൈ​മി​യ പ​റ​ഞ്ഞു.

ജ​ബ​ൽ അ​ഖ്ദ​റി​ലെ റോ​സ് അ​നു​ബ​ന്ധ വ്യ​വ​സാ​യ​ങ്ങ​ളി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൊ​ന്നു​മാ​യി സ​ഹ​ക​രി​ച്ച്, റോ​സ് ഓ​യി​ൽ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള യ​ന്ത്ര​ങ്ങ​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. അ​ധി​ക​മാ​യി അ​ഞ്ച്​ ഏ​ക്ക​ർ പ്രാ​ദേ​ശി​ക റോ​സാ​പ്പൂ​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് പി​ന്തു​ണ ന​ൽ​കാ​നും ഉ​ദ്ദേ​ശി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ​ക്ക്​ സൗ​ജ​ന്യ​മാ​യി തൈ​ക​ളും വി​ത​ര​ണം ചെ​യ്യും. ജ​ബ​ൽ അ​ഖ്ദ​റി​ൽ ഉ​ൽ​പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി യ​ന്ത്ര​വ​ത്ക​ര​ണം അ​വ​ത​രി​പ്പി​ക്കു​ക, പ്രാ​ദേ​ശി​ക പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​മാ​യ ചെ​റി​യ മാ​ന്വ​ൽ ടി​ല്ല​റു​ക​ൾ, മ​റ്റു സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കു​ക എ​ന്നി​വ​യും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ല​ക്ഷ്യ​മി​ടു​ന്നു​ണ്ടെ​ന്ന്​ ഹ​നാ​ൻ ബി​ൻ​ത് സ​യീ​ദ് അ​ൽ സു​ലൈ​മി വി​ശ​ദീ​ക​രി​ച്ചു.

ജ​ബ​ൽ അ​ഖ്​​ദ​റി​ൽ പ​നി​നീ​ർ പൂ​വി​ടു​ന്ന​ത്​ മാ​ർ​ച്ച്​ മാ​സ​ത്തി​ലാ​ണ്. ഉ​യ​ർ​ന്ന ഉ​ൽ​പാ​ദ​ന​ത്തി​ലെ​ത്തു​ന്ന​ത് ഏ​പ്രി​ലാ​ണ്. മേ​യ് ആ​ദ്യ​ത്തോ​ടെ സീ​സ​ൺ അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും. പ​നി​നീ​ർ വി​ള​വെ​ടു​പ്പ് സീ​സ​ണി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ളെ ഇ​വി​ടേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​റു​ണ്ട്. ഏ​ഴ് ഏ​ക്ക​റി​ലാ​യി 5000ത്തി​ല്‍പ​രം പ​നി​നീ​ര്‍ ചെ​ടി​ക​ളു​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. ഇ​വി​ടെ​നി​ന്ന് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന റോ​സ് വാ​ട്ട​ര്‍ അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല​ട​ക്കം ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള​വ​യാ​ണ്. പ​നി​നീ​ർ ന​ട്ടു​വ​ള​ർ​ത്ത​ലും പൂ​ക്ക​ളി​ൽ റോ​സ് വാ​ട്ട​ർ ഉ​ൽ​പാ​ദി​പ്പി​ക്ക​ലു​മൊ​ക്കെ ജ​ബ​ൽ അ​ഖ്ദ​റി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ധാ​ന വ​രു​മാ​ന​മാ​ർ​ഗ​മാ​ണ്. അ​ൽ ഐ​ൻ, അ​ൽ ശു​റൈ​ജ, സൈ​ഖ്, അ​ൽ ഖാ​ഷാ എ​ന്നീ ഗ്രാ​മ​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പ​നി​നീ​ർ കൃ​ഷി ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ ഏ​ഴ് ഏ​ക്ക​റി​ൽ അ​യ്യാ​യി​ര​ത്തി​ൽ​പ​രം പ​നി​നീ​ർ ചെ​ടി​ക​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Rose cultivation expands in Jabal Akhdar
Next Story