ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ ;എ.ഐ കാമറകളുമായി ആർ.ഒ.പി
text_fieldsമസ്കത്ത്: റോഡ് സുരക്ഷ വർധിപ്പിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) സ്മാർട്ട് സാങ്കേതികവിദ്യ അവതരിപ്പിക്കുന്നു. ഗതാഗത നിയന്ത്രണം ആധുനികവൽക്കരിക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണിത്.
ഒമാനിലുടനീളം ഡ്രൈവർമാരുടെ പെരുമാറ്റം നിരീക്ഷിക്കുന്നതിനും ഗതാഗത നിയമലംഘനങ്ങൾ കുറക്കുന്നതിനുമായി രൂപകൽപ്ന ചെയ്ത നൂതന സ്മാർട്ട് സാങ്കേതികവിദ്യകളാണ് റോയൽ ഒമാൻ പൊലീസ് നടപ്പാക്കുന്നത്.
വാഹനമോടിക്കുന്നവരെ നിരീക്ഷിക്കുകയും അതുവഴി റോഡ് അപകടങ്ങൾ കുറക്കുന്നതിനുമുള്ള ഉയർന്ന കാര്യക്ഷമത കാരണം, ഗതാഗത നിരീക്ഷണത്തിലും നിയമ നിർവ്വഹണത്തിലും ഈ സംവിധാനം ഉപയോഗിക്കുമെന്ന് ആർ.ഒ.പിയിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനിയർ അലി ബിൻ സുലൈം അൽ ഫലാഹി പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള ട്രാഫിക് ലൈറ്റുകളിലെ സ്മാർട്ട് ക്യാമറകൾക്ക് പുറമേ ആധുനിക നിരീക്ഷണ സംവിധാനങ്ങളും ഗതാഗത പ്രതിരോധത്തിനുള്ള നേരിട്ടുള്ള രീതികളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നൂതന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള സാങ്കേതിക നിരീക്ഷണം ഉൾപ്പെടെയാണിത്.
അമിതവേഗത, റെഡ് സിഗ്നൽ മറികടക്കൽ, സീറ്റ് ബെൽറ്റ് ധരിക്കാത്തത്, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കൽ എന്നിവയാണ് സാധാരണയായി കണ്ടുവരാറള്ള നിയമലംഘനങ്ങൾ. ഇത്തരം ആവർത്തിച്ചുള്ള നിയമലംഘനങ്ങൾ നിരീക്ഷിക്കുകയും ട്രാഫിക് പോയന്റ് രേപ്പെടുത്തുകയും ചെയ്യും. താൽക്കാലിക ലൈസൻസ് റദ്ദാക്കൽ, ഡ്രൈവറെ ഡ്രൈവിങ് യോഗ്യതാ കോഴ്സുകളിലേക്ക് റഫർ ചെയ്യുക, അഡ്മിനിസ്ട്രേറ്റീവ് വാഹന കണ്ടുകെട്ടൽ, ഒടുവിൽ ലൈസൻസ് റദ്ദാക്കൽ തുടങ്ങിയ നിയമനടപടികൾ ക്രമേണ സ്വീകരിക്കമെന്നും അധികൃതർ അറിയിച്ചു.
ലംഘനങ്ങൾ കൃത്യമായും പതിവായി നിരീക്ഷിക്കുന്നതിൽ സാങ്കേതിക സംവിധാനങ്ങൾ വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാമറകൾ മുഴുവൻ സമയവും പ്രവർത്തിക്കുകയും മനുഷ്യന്റെ ഇടപെടലില്ലാതെ ഡേറ്റ യാന്ത്രികമായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ചിത്രങ്ങൾ, സ്ഥലങ്ങൾ, സമയങ്ങൾ എന്നിവ ഉപയോഗിച്ച് ലംഘനങ്ങൾ രേഖപ്പെടുത്തുന്നതാണ് ഇവയുടെ സവിശേഷതകളിലൊന്ന്. അതുകൊണ്ടുതന്നെ അവയെ വിശ്വസനീയമായ ഒരു നിരീക്ഷണ ഉപകരണമാക്കി മാറ്റുന്നു. എന്നിരുന്നാലും, ഇലക്ട്രോണിക് രീതിയിൽ പരിരക്ഷിക്കപ്പെടാത്ത സ്ഥലങ്ങളിലും ട്രാഫിക് തത്ത്വങ്ങളും മാർഗനിർദേശങ്ങളും അനുസരിച്ച് ഗതാഗത വികസനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ മനുഷ്യ നിരീക്ഷണം പ്രധാനമാണെന്ന് അൽ ഫലാഹി പറഞ്ഞു.
വികസിത രാജ്യങ്ങളിൽ സ്വീകരിച്ച മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്മാർട്ട് സിസ്റ്റങ്ങൾ നടപ്പിലാക്കുന്നതെന്ന് അൽ ഫലാഹി ചൂണ്ടികാട്ടി. അന്താരാഷ്ട്ര റോഡ് സുരക്ഷാ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും നിരീക്ഷണ ഉപകരണങ്ങൾ മെച്ചപ്പെടുത്തുന്നതിനും റോയൽ ഒമാൻ പോലീസ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പ്രവർത്തിക്കുന്നണ്ടെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

