Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജോലി വാഗ്ദാനംചെയ്ത്​...

ജോലി വാഗ്ദാനംചെയ്ത്​ ഓൺലൈനിലൂടെ തട്ടിപ്പ്​ മുന്നറിയിപ്പുമായി ആർ.ഒ.പി

text_fields
bookmark_border
ജോലി വാഗ്ദാനംചെയ്ത്​ ഓൺലൈനിലൂടെ തട്ടിപ്പ്​ മുന്നറിയിപ്പുമായി ആർ.ഒ.പി
cancel

മ​സ്ക​ത്ത്​: ജോ​ലി വാ​ഗ്ദാ​നം​ചെ​യ്ത്​ ഓ​ൺ​ലൈ​നി​ലൂ​ടെ പ​ണം ത​ട്ടു​ന്ന പു​തി​യ രീ​തി​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്.​ പ്ര​തി​ദി​ന ശ​മ്പ​ള​ത്തി​ൽ ജോ​ലി വാ​ഗ്‌​ദാ​നം​ചെ​യ്ത്​ ടെ​ക്‌​സ്‌​റ്റ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചാ​ണ്​ സം​ഘം ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​തെ​ന്ന്​ ആ​ർ.​ഒ.​പി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന സ​ന്ദേ​ശ​ങ്ങ​ൾ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ തു​റ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടും. എ​ന്നി​ട്ട്​ സം​ഘം മു​മ്പ്​ ത​ട്ടി​പ്പി​ലൂ​ടെ നേ​ടി​യ തു​ക ഇ​തി​ലേ​ക്ക്​ കൈ​മാ​റും. പി​ന്നീ​ട്​ അ​വ​രു​​ടെ യ​ഥാ​ർ​ഥ അ​ക്കൗ​ണ്ടി​ലേ​ക്ക്​ ഉ​ട​ൻ​ത​​ന്നെ കൈ​മാ​റു​ക​യും ചെ​യ്യു​ന്ന രീ​തി​യാ​ണ്​ സം​ഘം സ്വീ​ക​രി​ക്കു​ന്ന​ത്.

‘ഹ​ലോ, ഞാ​ൻ ഒ​രു ഹ്യൂ​മ​ൻ റി​സോ​ഴ്‌​സ് മാ​നേ​ജ​രാ​ണ്, ഞാ​ൻ നി​ല​വി​ൽ ഒ​രു പാ​ർ​ട്ട്ടൈം ജോ​ലി​ക്കാ​യി ഒ​രാ​ളെ നി​യ​മി​ക്കു​ക​യാ​ണ്. നി​ങ്ങ​ളു​ടെ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ച്ച് നി​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാം. പാ​ർ​ട്ട്ടൈം ജോ​ലി​ക്ക് 30-60 മി​നി​റ്റ് എ​ടു​ക്കും. ശ​മ്പ​ളം 20-200 റി​യാ​ൽ. ഈ ​ജോ​ലി ചെ​യ്യാ​ൻ നി​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ​ത് 23 വ​യ​സ്സ്​ പ്രാ​യ​മു​ണ്ടാ​യി​രി​ക്ക​ണം’ -ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളാ​ണ്​ ആ​ളു​ക​ൾ​ക്ക്​ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ത്ത​രം വ​ഞ്ച​നാ​പ​ര​മാ​യ സ​ന്ദേ​ശ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ൾ ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, ഓ​ൺ​ലൈ​ൻ ബാ​ങ്കി​ങ് മേ​ഖ​ല​യി​ലെ ത​ട്ടി​പ്പി​നെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കി​യ​തോ​ടെ പു​തി​യ രീ​തി​ക​ളാ​ണ്​ സം​ഘം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ ബാ​ങ്ക് വി​വ​ര​ങ്ങ​ൾ അ​പ്ഡേ​റ്റ് ചെ​യ്യാ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ഫോ​ൺ വി​ളി​ച്ച് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും മ​റ്റും കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന രീ​തി​യാ​യി​രു​ന്നു അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. പ്ര​മു​ഖ വാ​ണി​ജ്യ​സ്ഥാ​പ​നം, ബാ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ സ​മ്മാ​ന​ത്തി​നും മ​റ്റും അ​ര്‍ഹ​നാ​യി​രി​ക്കു​ന്നു​വെ​ന്നും നി​ങ്ങ​ള്‍ക്ക് ല​ഭി​ച്ച ഒ.​ടി.​പി ന​മ്പ​റും മ​റ്റു വി​വ​ര​ങ്ങ​ളും ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​രം ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ആ​ളു​ക​ൾ ബോ​ധ​വാ​ന്മാ​രാ​യ​തോ​ടെ പു​ത്ത​ൻ അ​ട​വു​ക​ളാ​ണ് സം​ഘ​ങ്ങ​ൾ പ​യ​റ്റു​ന്ന​ത്.

സു​ര​ക്ഷാ​കാ​ര​ണ​ങ്ങ​ളാ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ടും ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ർ​ഡു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും പ​റ​ഞ്ഞാ​ണ് പു​തി​യ രീ​തി​യി​ൽ ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളി​ലൊ​ന്ന്. ബാ​ങ്കി​ങ് മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ളി​ക്കു​ന്ന അ​ജ്ഞാ​ത​ർ​ക്ക് കാ​ർ​ഡ് വി​വ​ര​ങ്ങ​ൾ കൈ​മാ​റ​രു​തെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നേ​ര​ത്തേ​ത​ന്നെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സ്വ​ദേ​ശി​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കു​മാ​യി ന​ൽ​കി​യ നി​ർ​ദേ​ശ​ങ്ങ​ളി​ലാ​ണ് ബാ​ങ്ക് കാ​ർ​ഡി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ, സി.​വി.​വി കോ​ഡ്, ഒ.​ടി.​പി എ​ന്നി​വ കൈ​മാ​റ​രു​തെ​ന്ന് ആ​ർ.​ഒ.​പി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. വ്യ​ക്തി​ഗ​ത ബാ​ങ്ക് അ​ക്കൗ​ണ്ട്, ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ര്‍ഡ് വി​വ​ര​ങ്ങ​ള്‍, ഒ.​ടി.​പി (വ​ണ്‍ ടൈം ​പാ​സ്‌​വേ​ഡ്) തു​ട​ങ്ങി​യ​വ ആ​വ​ശ്യ​പ്പെ​ടു​ന്ന ഫോ​ൺ​കാ​ളു​ക​ളെ​യും മെ​സേ​ജു​ക​ളെ​യും​കു​റി​ച്ച് ജാ​ഗ്ര​ത തു​ട​ര​ണ​മെ​ന്നാ​ണ് ബാ​ങ്കി​ങ് മേ​ഖ​ല​യി​ലു​ള്ള​വ​ർ പ​റ​യു​ന്ന​ത്. വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ അ​ക്കൗ​ണ്ടി​ൽ​നി​ന്ന് പ​ണം​ത​ട്ടു​ന്ന രീ​തി​യാ​ണ് വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഓ​ൺ​ലൈ​നി​ലൂ​ടെ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നും ത​ട്ടി​പ്പു​സം​ഘം ഇ​ത്ത​രം രീ​തി ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഫോ​ൺ​കാ​ള്‍, ടെ​ക്സ്റ്റ് മെ​സേ​ജ്, സോ​ഷ്യ​ല്‍ മീ​ഡി​യ എ​ന്നി​വ​യി​ലൂ​ടെ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​തി​രി​ക്കു​ക എ​ന്ന​തു​ത​ന്നെ​യാ​ണ് ഇ​ത്ത​രം ത​ട്ടി​പ്പു​രീ​തി​ക​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള മി​ക​ച്ച മാ​ർ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamsROP warnsoffering jobs online
News Summary - ROP warns of scams by offering jobs online
Next Story