Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലകയറ്റത്തിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ ആർ.ഒ.പി രക്ഷിച്ചു
text_fieldsbookmark_border
പരിക്കേറ്റ സ്ത്രീയെ റോയൽ ഒമാൻ പൊലീസ് എയർ ലിഫ്റ്റ് ചെയ്യുന്നു
മസ്കത്ത്: മലകയറ്റം പരിശീലിക്കുന്നതിനിടെ വീണ് പരിക്കേറ്റ സ്ത്രീയെ റോയൽ ഒമാൻ പൊലീസ് രക്ഷപ്പെടുത്തി. ദാഖിലിയ ഗവർണറേറ്റിലെ ജബൽ ഷംസ് പ്രദേശത്തായിരുന്നു സംഭവം. പരിക്കേറ്റ സ്തീയെ എയർലിഫ്റ്റ് ചെയ്ത് ആവശ്യമായ ചികിത്സ നൽകുന്നതിനായി നിസ് റഫറൻസ് ആശുപത്രിയിലേക്ക് മാറ്റി. മലകയറ്റമടക്കമുള്ള സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വേണ്ട മുൻകരുതൽ നടപടികൾ എല്ലാവരും സ്വീകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

