Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​ർ.​ഒ.​പി ആ​പ്​...

ആ​ർ.​ഒ.​പി ആ​പ്​ മ​ു​ഖേ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം

text_fields
bookmark_border
ആ​ർ.​ഒ.​പി ആ​പ്​ മ​ു​ഖേ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളും അ​പ​ക​ട​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാം
cancel
മ​സ്​​ക​ത്ത്​: ത​ങ്ങ​ളു​ടെ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ മു​ഖേ​ന കു​റ്റ​കൃ​ത്യ​ങ്ങ​ളും വാ​ഹ​നാ​പ​ക​ട​ങ്ങ​ളും ക ാ​ലാ​വ​സ്​​ഥാ വ്യ​തി​യാ​ന​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​ൻ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും കൂ​ടു​ത​ലാ​യ ി രം​ഗ​ത്തു​വ​രേ​ണ്ട​തു​ണ്ടെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ വ​ർ​ഷം ഒ​ക്​​ടോ​ ബ​റി​ൽ നി​ല​വി​ൽ വ​ന്ന പു​തി​യ സം​വി​ധാ​ന​ത്തി​ന്​ മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ്​ ഉ​ള്ള​തെ​ന്നും ആ​ർ.​ഒ.​പി ​െഎ.​ടി ഡി​പ്പാ​ർ​ട്​​മ​െൻറി​ലെ മേ​ജ​ർ ഇ​ബ്രാ​ഹീം സൈ​ഫ്​ അ​ൽ കി​ന്ദി പ​റ​ഞ്ഞു. കോ​മെ​ക്​​സ്​ പ്ര​ദ​ർ​ശ​ന​ത്തി​ലെ ആ​ർ.​ഒ.​പി സ്​​റ്റാ​ളി​ൽ എ​ത്തു​ന്ന​വ​ർ​ക്ക്​ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​റ്റും റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​ത്​ എ​ങ്ങ​നെ​യാ​ണെ​ന്ന​ത​ട​ക്കം കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച്​ ന​ൽ​കാ​ൻ സൗ​ക​ര്യ​മേ​ർ​െ​പ്പ​ടു​ത്തി​യി​ട്ടു​ണ്ട്.
നി​ര​ന്ത​രം ന​വീ​ക​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ്​ ആ​ർ.​ഒ.​പി മൊ​ബൈ​ൽ ആ​പ്​ എ​ന്ന്​ മേ​ജ​ർ ഇ​ബ്രാ​ഹീം അ​ൽ കി​ന്ദി പ​റ​ഞ്ഞു. ഇ​തു​വ​ഴി പൊ​ലീ​സി​​െൻറ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്ത​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യാം. പൊ​ലീ​സി​​െൻറ സേ​വ​നം വി​പു​ല​മാ​ക്കു​ന്ന​തി​ന്​ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം തേ​ടാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ്​ ആ​പ്പി​ൽ ന​വീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി പൊ​ലീ​സി​ങ്​ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​ണ്​ മൊ​ബൈ​ൽ ആ​പ്​​ സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മേ​ജ​ർ ഇ​ബ്രാ​ഹീം അ​ൽ കി​ന്ദി പ​റ​ഞ്ഞു.
കു​റ്റ​കൃ​ത്യ​ങ്ങ​ളും നി​യ​മ വാ​ഴ്​​ച ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള കാ​ര്യ​ങ്ങ​ളും റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്ന​തി​​നാ​യി ത​ങ്ങ​ളു​ടെ റെ​സി​ഡ​ൻ​റ്​ കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ൾ സിം ​കാ​ർ​ഡി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്ന പ​ഴ്​​സ​ന​ൽ കീ ​ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ ആ​ക്​​ടി​വേ​റ്റ്​ ചെ​യ്യ​ണം. സിം ​കാ​ർ​ഡ്​ സേ​വ​ന ദാ​താ​ക്ക​ൾ മു​ഖേ​ന​യാ​ണ്​ ഇ​ത്​ ചെ​യ്യേ​ണ്ട​ത്. ഇൗ ​സിം കാ​ർ​ഡ്​ ഉ​പ​യോ​ഗി​ച്ചു​ള്ള ഫോ​ണി​ൽ ആ​പ്​​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യു​േ​മ്പാ​ൾ വ്യ​ക്​​തി​ക​ത വി​വ​ര​ങ്ങ​ളും ആ​ർ.​ഒ.​പി സം​വി​ധാ​ന​ത്തി​ൽ ല​ഭ്യ​മാ​കു​മെ​ന്നും മേ​ജ​ർ ഇ​ബ്രാ​ഹീം അ​ൽ കി​ന്ദി പ​റ​ഞ്ഞു.
ആ​ർ.​ഒ.​പി​യു​ടെ വി​വി​ധ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ലു​ക​ൾ​ക്ക്​ ഒ​പ്പം മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​വും സി​വി​ൽ സ​ർ​വി​സ്​ വ​കു​പ്പു​മ​ട​ക്കം സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​യും ഏ​കോ​പി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ക​യാ​ണ്. വി​വി​ധ സേ​വ​ന​ങ്ങ​ൾ ഒ​രു കു​ട​ക്കീ​ഴി​ൽ ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ഇ​തു​വ​ഴി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും മേ​ജ​ർ ഇ​ബ്രാ​ഹീം അ​ൽ കി​ന്ദി പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsROP New app for informing crime
News Summary - ROP New app for informing crime, Oman news
Next Story