Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസീബിൽ കടയിൽ കവർച്ചാ...

സീബിൽ കടയിൽ കവർച്ചാ ശ്രമം; രണ്ട് പേരെ കൈയോടെ പിടികൂടി ആർ.ഒ.പി

text_fields
bookmark_border
സീബിൽ കടയിൽ കവർച്ചാ ശ്രമം; രണ്ട് പേരെ കൈയോടെ പിടികൂടി ആർ.ഒ.പി
cancel
camera_alt

സീബിൽ മയക്കുമരുന്നുമായി പിടിയിലായ പ്രതികൾ

മസ്കത്ത്: സീബ് വിലായത്തിൽ കടയിൽ കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മോഷണശ്രമത്തിനിടെ പ്രതികളെ കൈയോ​ടെ പിടികൂടുകയായിരുന്നു. ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസ് വിഭാഗമാണ് അതിവേഗ നീക്കത്തിലൂടെ പ്രതികളെ വലയിലാക്കിയത്. അറസ്റ്റിലായ പ്രതികൾക്കെതിരെയുള്ള തുടർ നിയമനടപടികൾ പൂർത്തിയായി വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.

മയക്കുമരുന്നുമായി മൂന്ന് വിദേശികൾ പിടിയിൽ

അതേസമയം, മറ്റൊരു സംഭവത്തിൽ സീബിൽ വൻ മയക്കുമരുന്ന് ശേഖരവുമായി മൂന്ന് വിദേശികളും പിടിയിലായിട്ടുണ്ട്. വിൽപനക്കും ഉപയോഗത്തിനുമായി സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തിലധികം നിരോധിത മയക്കുമരുന്ന് ഗുളികകളുമായി മൂന്ന് അറബ് സ്വദേശികളെയാണ് ജനറൽ ഡയറക്ടറേറ്റ് ഫോർ കോംബാറ്റിങ് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് വിഭാഗം അറസ്റ്റ് ചെയ്തത്.

ലഹരിമരുന്ന് കടത്ത് തടയുന്നതിനായി പൊലീസ് നടത്തിയ കർശനമായ നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രതികൾ പിടിയിലായത്. പിടിച്ചെടുത്ത മയക്കുമരുന്ന് ഗുളികകൾ ഒമാനിലെ വിപണിയിൽ എത്തിച്ച് വിതരണം ചെയ്യാനായിരുന്നു പ്രതികളുടെ പദ്ധതിയെന്ന് സുരക്ഷാ വിഭാഗം വ്യക്തമാക്കി. അറസ്റ്റിലായ ഇവർക്കെതിരെയുള്ള തുടർ നിയമനടപടികൾ അധികൃതർ പൂർത്തിയാക്കി വരികയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsropTheft Case
News Summary - rop arrest on theft case
Next Story