ആർ.ഒ.പി റമദാൻ പ്രവൃത്തിസമയം പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: റമദാൻ മാസത്തിൽ സുൽത്താനേറ്റിലുടനീളമുള്ള വിവിധ വിഭാഗങ്ങളുടെ പ്രവൃത്തിസമയം തിരുത്തി പ്രഖ്യാപിച്ച് റോയൽ ഒമാൻ പൊലീസ്. പുതിയ ക്രമീകരണപ്രകാരം ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ അഡ്മിനിസ്ട്രേറ്റീവ്, സേവന മേഖലകളിൽപ്പെടുന്ന ആർ.ഒ.പി വിഭാഗങ്ങളുടെ ഔദ്യോഗിക പ്രവൃത്തിസമയം രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ ആയിരിക്കും.
എന്നാൽ, അനിവാര്യ സേവനങ്ങൾക്ക് സമയക്രമത്തിൽ മാറ്റമില്ലെന്ന് ആർ.ഒ.പി വ്യക്തമാക്കി. 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് സ്റ്റേഷനുകൾ പതിവുപോലെ സേവനം തുടരുമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

