Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിരലടയാള സാക്ഷ്യപ്പെടുത്തലിനും സ്വഭാവ സർട്ടിഫിക്കറ്റിനും പുതിയ ഫീസ് നിശ്ചയിച്ച് ഒമാൻ പൊലീസ്
text_fieldsbookmark_border
മസ്കത്ത്: വിരലടയാള സാക്ഷ്യപ്പെടുത്തൽ, ക്രിമിനൽ കേസുകളില്ലെന്ന സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവക്ക് പുതിയ ഫീസ് നിശ്ചയിച്ച് റോയൽ ഒമാൻ പൊലീസ്. ഇതുസംബന്ധിച്ച് പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലഫ്. ജനറൽ ഹസൻ ബിൻ മുഹ്സിൻ അൽ ശുറൈഖി ഒക്ടോബർ 28ന് 157/2026 നമ്പർ ഉത്തരവ് പുറപ്പെടുവിച്ചു.പുതിയ ഉത്തരവ് പ്രകാരം പത്ത് വിരലുകളുടെയും വിരലടയാളം സാക്ഷ്യപ്പെടുത്തുന്നതിന് അഞ്ച് ഒമാനി റിയാലാണ് ഫീസ്. ഒമാൻ പൗരന്മാർക്കുള്ള ക്രിമിനൽ കേസുകളില്ലെന്ന സർട്ടിഫിക്കറ്റിന് മൂന്ന് റിയാലും വിദേശികൾക്കുള്ള സ്വഭാവ സർട്ടിഫിക്കറ്റിന് (പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് )20 റിയാലുമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്.റോയൽ ഒമാൻ പൊലീസ് സേവനങ്ങളുടെ ഫീസ് സംബന്ധിച്ച 2016ലെ 67-ാം നമ്പർ തീരുമാനത്തിലാണ് ഭേദഗതി വരുത്തിയത്.
Next Story

