ആർ.ഒ.പി വാർഷികദിനം ആചരിച്ചു
text_fieldsആർ.ഒ.പി വാർഷികദിനാചരണ ഭാഗമായി നിസ്വയിലെ മിലിട്ടറി ഗ്രൗണ്ടിൽ നടന്ന പരേഡ് പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് പരിശോധിക്കുന്നു
മസ്കത്ത്: റോയൽ ഒമാൻ പൊലീസ് വാർഷിക ദിനം ആചരിച്ചു. നിസ്വയിലെ സുൽത്താൻ ഖാബൂസ് അക്കാദമി ഫോർ പൊലീസ് സയൻസസിലെ സൈനിക പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് അധ്യക്ഷതവഹിച്ചു. സൈനിക പരേഡില്‍ വിവിധ സേനാവിഭാഗങ്ങള്‍ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രിക്ക് സല്യൂട്ട് നല്കി.
മികച്ച സേവനം കാഴ്ചവെച്ച റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പ്രഖ്യാപിച്ച മെഡലുകളും മന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് സമ്മാനിച്ചു.
രാജകുടുംബാംഗങ്ങള്‍, മന്ത്രിമാര്‍, കമാന്‍ഡേഴ്സ്, സുല്‍ത്താന്‍ സായുധസേന, സുരക്ഷ വിഭാഗം മേധാവികള്‍, ആര്.ഒ.പി ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു. എല്ലാ വർഷവും ജനുവരി അഞ്ചിനാണ് ആർ.ഒ.പിയുടെ വാർഷികദിനം രാജ്യത്തു നടക്കാറ്. ആര്.ഒ.പിയുടെ അഭ്യാസ പ്രകടനങ്ങളും നടന്നു.
മികച്ച സേവനം കാഴ്ചവെച്ചവർക്കുള്ള സുൽത്താന്റെ മെഡലുകൾ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് സമ്മാനിക്കുന്നു

