Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറൂ​വി ന​ഗ​രം...

റൂ​വി ന​ഗ​രം ഉ​റ​ക്ക​ത്തി​ൽ​ത​ന്നെ...

text_fields
bookmark_border
റൂ​വി ന​ഗ​രം ഉ​റ​ക്ക​ത്തി​ൽ​ത​ന്നെ...
cancel
camera_alt???????? ???????????????????????????

മ​സ്ക​ത്ത്: ക​ഴി​ഞ്ഞ സു​പീം ക​മ്മി​റ്റി തീ​രു​മാ​നം അ​നു​സ​രി​ച്ച് ജ്വ​ല്ല​റി അ​ട​ക്ക​മു​ള്ള വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും റൂ​വി ന​ഗ​രം ഉ​റ​ക്ക​ത്തി​ൽ ത​ന്നെ. മ​ത്ര വി​ലാ​യ​ത്ത് പു​തി​യ തീ​രു​മാ​ന​ത്തി​ന് പു​റ​ത്താ​യ​താ​ണ് റൂ​വി, വാ​ദി ക​ബീ​ർ, മ​ത്ര മേ​ഖ​ല​ക​ളെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ച​ത്.  ഇ​ള​വി​ൽ നി​ന്ന് മ​ത്ര വി​ലാ​യ​ത്ത് പു​റ​ത്താ​യ​ത് അ​റി​യാ​ത്ത പ​ല​രും ബു​ധ​നാ​ഴ്ച രാ​വി​ലെ ജ്വ​ല്ല​റി​ക​ൾ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കാ​ൻ ഒ​രു​ങ്ങി​യി​രു​ന്നു. ചി​ല​ർ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ശേ​ഷം ന​ഗ​ര​സ​ഭാ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ഇ​ള​വ് മ​ത്ര​വി​ലാ​യ​ത്തി​ന്​ ബാ​ധ​ക​മ​ല്ലെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ത​ു​റ​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചു. ജ്വ​ല്ല​റി തു​റ​ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ത്തു​ക​യും ആ​ഭ​ര​ണ​ങ്ങ​ളും മ​റ്റും ഒ​രു​ക്കി​വെ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന് വി​ശ​ദീ​ക​ര​ണം ല​ഭി​ച്ച​േ​താ​ടെ തി​രി​ച്ചു​പോ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് റൂ​വി​യി​ലെ ഒ​രു പ്ര​മു​ഖ ജ്വ​ല്ല​റി​യു​ടെ മാ​നേ​ജ​ർ പ​റ​യു​ന്നു.  റൂ​വി അ​ട​ക്ക​മു​ള്ള മ​ത്ര വി​ലാ​യ​ത്തി​ലെ സ്ഥാ​പ​ന ഉ​ട​മ​ക​ൾ ഇ​ന്ന​ത്തെ സു​പ്രീം ക​മ്മി​റ്റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​നു​കൂ​ല​മാ​യ അ​റി​യി​പ്പു​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണു​ള്ള​ത്. 

വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ക്കാ​ല​ത്തോ​ള​മാ​യി ഒ​മാ​െൻറ വ്യാ​പാ​ര ത​ല​സ്ഥാ​ന​മാ​യ റൂ​വി ഉ​റ​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ഞ്ഞ​തോ​ടെ വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​രെ മാ​ത്ര​മാ​ണ് റൂ​വി​യി​ൽ കാ​ണു​ന്ന​ത്. റൂ​വി​യി​ലെ താ​മ​സ​ക്കാ​രും മ​റ്റും മ​രു​ന്ന് അ​ട​ക്ക​മു​ള്ള അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ്​  പു​റ​ത്തി​റ​ങ്ങു​ന്ന​ത്.  ഇ​തോ​ടെ റൂ​വി നി​ശ്ശ​ബ്​​ദ​മാ​യി. അ​തി​നി​ടെ അ​ടു​ത്തി​ടെ മൊ​ബൈ​ൽ ഷോ​പ്പു​ക​ൾ അ​ട​ക്കം സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും ആ​ളു​ക​ൾ എ​ത്തി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല.  ഉ​പ​ഭോ​ക്താ​ക്ക​ൾ എ​ത്താ​ത്ത​തി​നാ​ൽ കാ​ര്യ​മാ​യ പ്ര​യോ​ജ​ന​മി​ല്ലെ​ന്ന് റൂ​വി​യി​ലെ ഒ​രു പ്ര​മു​ഖ മൊ​ബൈ​ൽ ഷോ​പ് ഉ​ട​മ പ​റ​യു​ന്നു. വൈ​കീ​ട്ട്​ ആ​റ് മ​ണി​യോ​ടെ ക​ട അ​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ടു​ത​ൽ ഉ​പ​േ​ഭാ​ക്താ​ക്ക​ൾ എ​ത്താ​ൻ സാ​ധ്യ​ത ആ​റു​മ​ണി​ക്ക് ശേ​ഷ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​ക​യും പൊ​തു​ഗ​താ​ഗ​തം സാ​ധാ​ര​ണ രീ​തി​യി​ലാ​വു​ക​യും ചെ​യ്താ​ൽ മാ​ത്ര​മേ റൂ​വി​ക്ക് ജീ​വ​ൻ വെ​ക്കു​ക​യു​ള്ളൂ​വെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.ഒ​മാ​െൻറ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം പു​തി​യ ഇ​ള​വ് ബാ​ധ​ക​മാ​ണെ​ങ്കി​ലും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ സാ​ധാ​ര​ണ​ഗ​തി പ്രാ​പി​ച്ചി​ട്ടി​ല്ല. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നെ​ങ്കി​ലും ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്നു. അ​ത്യാ​വ​ശ്യ​ത്തി​ന് മാ​ത്ര​മാ​ണ് ജ​ന​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തോ​ടൊ​പ്പം ക​ട​ക​ളി​ൽ ആ​ളു​ക​ൾ വ​രു​ന്ന​തി​നും മ​റ്റും ക​ടു​ത്ത  നി​യ​ന്ത്ര​ണ​ങ്ങ​ളു​മു​ണ്ട്. മാ​സ്ക് അ​ട​ക്കം ധ​രി​ച്ചു​മാ​ത്രം പു​റ​ത്തി​റ​ങ്ങേ​ണ്ട​തും സാ​മൂ​ഹി​ക അ​ക​ലം അ​ട​ക്ക​മു​ള്ള​വ​യും ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഏ​താ​യാ​ലും താ​മ​സി​യാ​തെ സാ​ധാ​ര​ണ​ഗ​തി പ്രാ​പി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ്യാ​പാ​രി​ക​ൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsroovi town
News Summary - roovi town-oman-gulf news
Next Story